Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് തകര്‍ന്നു; ലോക ചാംപ്യന്മാര്‍ക്ക് നാണക്കേടിന്‍റെ റെക്കോഡ്

ട്വന്റി20 ക്രിക്കറ്റിലെ രാജക്കന്മാരാണ് വെസ്റ്റ് ഇന്‍ഡീസ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ നാണക്കേടിന്റെ റെക്കോഡ് സ്വന്തമായിരിക്കുകയാണ് വിന്‍ഡീസിന്. ടി20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറിനാണ് വിന്‍ഡീസ് പുറത്തായത്. ഇംഗ്ലണ്ടിന്റെ 182നെതിരെ വിന്‍ഡീസ് 45ന് എല്ലാവരും പുറത്തായി.

England demolished West Indies in second T20
Author
Sent Kits, First Published Mar 9, 2019, 10:28 AM IST

സെന്റ് കിറ്റ്‌സ്: ട്വന്റി20 ക്രിക്കറ്റിലെ രാജക്കന്മാരാണ് വെസ്റ്റ് ഇന്‍ഡീസ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ നാണക്കേടിന്റെ റെക്കോഡ് സ്വന്തമായിരിക്കുകയാണ് വിന്‍ഡീസിന്. ടി20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറിനാണ് വിന്‍ഡീസ് പുറത്തായത്. ഇംഗ്ലണ്ടിന്റെ 182നെതിരെ വിന്‍ഡീസ് 45ന് എല്ലാവരും പുറത്തായി. 137 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയവും ഇത് തന്നെ. 2014ല്‍ നെതര്‍ലാന്‍ഡ്‌സ് ശ്രീലങ്കയ്‌ക്കെതിരെ 39 റണ്‍സിന് പുറത്തായിരുന്നു. ഇതാണ് ടി20യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. എന്നാല്‍ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേടിന്റെ റെക്കോഡ് വിന്‍ഡീസിനെ തേടിയെത്തി. 

ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. സാം ബില്ലിങ്‌സിന്റേയും (47 പന്തില്‍ 87), ജോ റൂട്ട് (40 പന്തില്‍ 55) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ആറിന് 182 റണ്‍സ് പടുത്തുയര്‍ത്തി. അലക്‌സ് ഹെയ്ല്‍സ് (8), ജോണി ബെയര്‍സ്‌റ്റോ (12), ഓയിന്‍ മോര്‍ഗന്‍ (1), ജോ ഡെന്‍ലി (1), ഡേവിഡ് വില്ലി (13) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഫാബിയന്‍ അലന്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ക്രിസ് ജോര്‍ദാന്റെ ബൗളിങ്ങിന് മുന്നില്‍ തകരുകയായിരുന്നു വിന്‍ഡീസ്. രണ്ടോവര്‍ മാത്രം എറിഞ്ഞ ജോര്‍ദാന്‍ നാല് വിക്കറ്റ് വീഴ്ത്തി. 10 റണ്‍സ് വീതം നേടിയ ഷിംറോണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍മാര്‍. ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. ജോര്‍ദാന് പുറമെ വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios