Asianet News MalayalamAsianet News Malayalam

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിന് മികച്ച തുടക്കം; അഞ്ചാംദിനം ത്രില്ലറിലേക്ക്

ഒരുദിനം ശേഷിക്കെ 291 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 466 റണ്‍സാണ് നേടിയത്.

England got good start against India in Oval
Author
London, First Published Sep 5, 2021, 11:25 PM IST

ലണ്ടന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഓവലില്‍ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെടുത്തിട്ടുണ്ട്. ഒരുദിനം ശേഷിക്കെ 291 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 466 റണ്‍സാണ് നേടിയത്. ഇന്ന് നിര്‍ണായക പ്രകടനം പുറത്തെടുത്ത ഷാര്‍ദുല്‍ താക്കൂര്‍ (60), റിഷഭ് പന്ത് (50) എന്നിവരാണ് ഇന്ത്യ മികച്ച ലീഡിലേക്ക് നയിച്ചത്. മൂന്നാം ദിനം രോഹിത് ശര്‍മയുടെ (127)യുടെ സെഞ്ചുറിയും ഇന്ത്യയുടെ രണാം ഇന്നിംഗ്‌സിന് മാറ്റ് കൂട്ടി. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൊയീന്‍ അലി, ഒല്ലി റോബിന്‍സണ്‍ എന്നിവര്‍ക്ക് രമ്ട് വിക്കറ്റ് വീതമുണ്ട്.

England got good start against India in Oval

മൂന്നിന് 270 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ആരംഭിച്ചത്. എന്നാല്‍ ഈ സ്‌കോറിനോട് 14 റണ്‍സ് കൂട്ടിച്ചേര്‍ത്തയുടനെ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ രവീന്ദ്ര ജഡേജ (17) വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ രഹാനെ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. റണ്‍സൊന്നുമെടുക്കാതെ താരം പവലിയനില്‍ തിരിച്ചെത്തി. വോക്‌സ് തന്നെയാണ് താരത്തെ മടക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലിക്കും (44) അധികം അയുസുണ്ടായിരുന്നില്ല. മൊയിന്‍ അലിയുടെ പന്തില്‍ സ്ലിപ്പില്‍ ക്രെയ്ഗ് ഓവര്‍ടണിന് ക്യാച്ച് നല്‍കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

England got good start against India in Oval

കോലിക്ക് ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന പന്ത്- താക്കൂര്‍ സഖ്യമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താക്കൂറായിരുന്നു കൂടുതല്‍ അപകടകാരി. കേവലം 72 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് താരം 60 റണ്‍സെടുത്തത്. അപ്പുറത്ത് പന്ത് അല്‍പം ശ്രദ്ധയോടെ ബാറ്റേന്തി. നാല് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്.

England got good start against India in Oval

ഇരുവരും മടങ്ങിയ ശേഷം ക്രീസില്‍ ഒത്തുച്ചേര്‍ന്ന ജസ്പ്രീത് ബുമ്രയും (24) ഉമേഷ് യാദവും (25) അടി തുടര്‍ന്നു. ഇരുവരും ഇന്ത്യന്‍ ടോട്ടലിനോട് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് സിറാജ് (3) പുറത്താവാതെ നിന്നു. നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127)യാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (61), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂവരുടേയും വിക്കറ്റ് ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 191ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 290 റണ്‍സാണ് നേടിയത്. 99 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ടായിരുന്നു ഇംഗ്ലണ്ടിന്.

Follow Us:
Download App:
  • android
  • ios