Asianet News MalayalamAsianet News Malayalam

തുടക്കത്തില്‍ ഭുവി എറിഞ്ഞുവീഴ്ത്തി; വിക്കറ്റ് നഷ്ടത്തിനിടയിലും പവര്‍പ്ലേ മുതലാക്കി ഇംഗ്ലണ്ട്

ഒന്നാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ പന്ത് നേരിട്ട ബട്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഒത്തുച്ചേര്‍ന്ന റോയ്- മലാന്‍ സഖ്യമാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
 

England got good start vs India in second t20
Author
Ahmedabad, First Published Mar 14, 2021, 7:37 PM IST

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. എങ്കിലും ഭേദപ്പെട്ട സ്‌കോര്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തിട്ടുണ്ട്. ജേസണ്‍ റോയ് (20), ഡേവിഡ് മലാന്‍ (18) എന്നിവരാണ് ക്രീസില്‍. ജോസ് ബട്‌ലറുടെ (0) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. 

ഒന്നാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ പന്ത് നേരിട്ട ബട്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഒത്തുച്ചേര്‍ന്ന റോയ്- മലാന്‍ സഖ്യമാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ഇരുവരും ഇതുവരെ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 

മോശം ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാന്‍ പുറത്തായി. ധവാന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തി. സ്പിന്നര്‍ അക്‌സര്‍ പട്ടേലിനും സ്ഥാനം നഷ്ടമായി. സൂര്യകുമാര്‍ യാദവാണ് പകരം വന്നത്. ഇരുവര്‍ക്കും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റമാണ്. രണ്ട് താരങ്ങള്‍ക്കും ക്യാപ്റ്റന്‍ വിരാട് കോലി തൊപ്പി കൈമാറി.

രണ്ട് വീതം പേസര്‍മാരും സ്പിന്നര്‍മാരുമാണ് ടീമിലുള്ളത്. ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് പേസര്‍മാര്‍. സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ടീമിലെത്തി. ഇംഗ്ലീഷ് ടീമില്‍ ഒരു മാറ്റമുണ്ട് മാര്‍ക്ക വുഡിന് പകരം ടോം കറന്‍ ടീമിലെത്തി. 

ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍. 

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ടോം കറന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്.

Follow Us:
Download App:
  • android
  • ios