വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് സ്റ്റംമ്പെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തിട്ടുണ്ട്. ബെന്‍ സ്‌റ്റോക്‌സ് (67), ഒല്ലി പോപ് (18) എന്നിവരാണ് ക്രീസില്‍. കോളിന്‍ ഡി ഗ്രാന്‍ഹോം രണ്ട് വിക്കറ്റ് നേടി. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

റോറി ബേണ്‍സ് (52), ഡൊമിനിക് സിബ്ലി (22), ജോ ഡെന്‍ലി (74), ജോ റൂട്ട് (2) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. സ്‌കോര്‍ 52ല്‍ നില്‍ക്കെ സിബ്ലിയെ നഷ്ടമായി. പിന്നീട് ഡെന്‍ലിക്കൊപ്പം ബേണ്‍സ് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ റൂട്ടിനേയും ഇംഗ്ലണ്ടിന് നഷ്ടമായി. 

പിന്നീട് സ്‌റ്റോക്‌സ്- ഡെന്‍ലി സഖ്യം 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലിയില്‍ എത്തിച്ചതും ഈ കൂട്ടുക്കെട്ട് തന്നെ. ഗ്രാന്‍ഹോമിന് പുറമെ നീല്‍ വാഗ്നര്‍, ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീഴത്തി.