മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിലാണ്.
ചെംസ്‌ഫോര്‍ഡ്: ഇന്ത്യ അണ്ടര്‍ 19ക്കെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍ച്ച. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 എന്ന നിലയിലാണ്. ആര്യന്‍ സാവന്ത് (9), റോക്കി ഫ്‌ളിന്റോഫ് (9) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഡോക്കിന്‍സ് (0), ആഡം തോമസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഹെനില്‍ പട്ടേല്‍, ആദിത്യ റാവത്ത് എന്നിവര്‍ക്കാണ് വിക്കറ്റ്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
ആദ്യ പന്തില്‍ തന്നെ ഡോക്കിന്‍സിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. റാവത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രണ്ടാം ഓവറില്‍ ആഡം തോമസും മടങ്ങുകയായിരുന്നു. ഇത്തവണ ഹെനില്‍ പട്ടേലിന്റെ പന്തില്‍ ആഡം വിക്കറ്റിന് മുന്നില്‍ കുടുങ്ങു. ഇരുവരും പുറത്താവുമ്പോള്‍ നാല് റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് സാവന്ത് - റോക്കി സഖ്യം പിടിച്ചുനിന്നു. തുടര്‍ന്ന് ലഞ്ചിന് പിരിഞ്ഞു. ഇതിനിടെ വീണ്ടും മഴയെത്തിയതോട മത്സരം തടസപ്പെട്ടിരിക്കുകയാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), രാഹുല്‍ കുമാര്‍, ഹര്‍വന്‍ഷ് പംഗലിയ, ആര്‍ എസ് അംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഹെനില്‍ പട്ടേല്‍, നമന്‍ പുഷ്പക്, ആദിത്യ റാവത്ത്.
ഇംഗ്ലണ്ട്: ആഡം തോമസ്, ബെന്‍ ഡോക്കിന്‍സ്, ആര്യന്‍ സാവന്ത്, റോക്കി ഫ്‌ലിന്റോഫ്, ബെന്‍ മെയ്‌സ്, തോമസ് റെവ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഏകാന്‍ഷ് സിംഗ്, റാല്‍ഫി ആല്‍ബര്‍ട്ട്, ജെയിംസ് മിന്റോ, അലക്‌സ് ഗ്രീന്‍, എഎം ഫ്രഞ്ച്.

