ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് സന്ദര്‍ശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്തിട്ടുണ്ട്. ജേസണ്‍ റോയ് (32), ഒയിന്‍ മോര്‍ഗന്‍ (0) എന്നിവരാണ് ക്രീസില്‍. ജോസ് ബട്‌ലര്‍ (2), ജോണി ബെയര്‍സ്‌റ്റോ (35) എന്നിവരാണ് പുറത്തായത്. ലുങ്കി എന്‍ഗിഡി, ആന്‍ഡിലെ ഫെഹ്‌ലുക്വായോ എന്നിവര്‍ക്കാണ് വിക്കറ്റ്. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20 ദക്ഷിണാഫ്രിക്ക ഒരു റണ്‍സിന്‍ വിജയിച്ചിരുന്നു. ഈ മത്സരം കൂടി ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിച്ചു. ഒരു മത്സരം മഴ കാരണം ഒഴിവാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീം: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ ഡെര്‍ ഡസ്സന്‍, സ്മട്ട്‌സ്, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ബോണ്‍ ഫോര്‍ട്ടിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, തബ്രൈസ് ഷംസി, ലുങ്കി എന്‍ഗിഡി. 

ഇംഗ്ലണ്ട്: ജേസണ്‍ റോസ്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ഒയിന്‍ മോര്‍ഗന്‍, ജോ ഡെന്‍ലി, ബെന്‍ സ്‌റ്റോക്‌സ്, മൊയീന്‍ അലി, ടോം കുറന്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.