സതാംപ്ടണ്‍: പാകിസ്ഥാനെതിരെ ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഒല്ലി റോബിന്‍സണെ ഉള്‍പ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബെന്‍ സ്‌റ്റോക്‌സിന് പകരമാണ് റോബിന്‍സണെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താരം കളിക്കാന്‍ സാധ്യത കുറവാണ്. സാക് ക്രോളി പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടാനാണ് സാധ്യത. ഈയൊരു മാറ്റം മാത്രമാണ് ടീമിലുള്ളത്. 

ക്രോളി ടീമിലെത്തിയാല്‍ ക്യാപ്റ്റന്‍ ജോ റൂട്ട് നാലാം നമ്പറില്‍ കളിച്ചേക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

ഇംഗ്ലണ്ട് ടീം: ഡോം സിബ്ലി, റോറി ബേണ്‍സ്, സാക് ക്രോളി, ജോ റൂട്ട്, ഓലി പോപ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഡോം ബെസ്, ജോഫ്ര ആര്‍ച്ചര്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് , ഓലി റോബിന്‍സണ്‍, സാം കറന്‍, മാര്‍ക്ക് വുഡ്.