ലോര്‍ഡ്സ്: പത്ത് ദിവസം മുമ്പ് ലോകകപ്പ് കിരീടം നേടി ചരിത്രനേട്ടം കുറിച്ച ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 85 റണ്‍സിന് ഓണ്‍ ഔട്ടായ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ആദ്യ ദിവസം ലഞ്ചിന് മുമ്പ് അവസാനിച്ചിരുന്നു.

ലോര്‍ഡ്സിന്റെ 135 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ലഞ്ചിന് മുമ്പ് ഒരു ടെസ്റ്റില്‍ ഓള്‍ ഔട്ടാവുന്നത്. ഇതിനുപുറമെ 1997നുശേഷം നാട്ടില്‍  ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്കോറെന്ന നാണക്കേടും ഇംഗ്ലണ്ടിന്റെ പേരിലായി. 23.4 ഓവര്‍ മാത്രമായിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്സ് ദീര്‍ഘിച്ചത്.

ലോകചാമ്പ്യന്‍മാരെന്ന തലയെടുപ്പോടെ വന്ന ഇഗ്ലണ്ടിന്റെ തലയരിയുന്ന പ്രകടനമാണ് അയര്‍ലന്‍ഡ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഒമ്പതോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ടിം മുര്‍ത്താഗും മൂന്ന് വിക്കറ്റെടുത്ത മാര്‍ക്ക് അഡെയറുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്