359 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന്റെ തുടക്കം ആദ്യ ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനം പോലെ തകര്‍ച്ചയോടെയായിരുന്നു. ഏഴ് റണ്‍സെടുത്ത റോറി ബേണ്‍സും എട്ട് റണ്‍സെടുത്ത ജേസണ്‍ റോയിയും മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സെ ഉണ്ടായിരുന്നുള്ളു.
ലീഡ്സ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ 359 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 75 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും രണ്ട് റണ്‍സോടെ ബെന്‍ സ്റ്റോക്സും ക്രീസില്‍. രണ്ട് ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 203 റണ്‍സ്. ഓസീസിന് ആഷസ് നിലനിര്‍ത്താന്‍ വേണ്ടത് ഏഴ് വിക്കറ്റും. സ്കോര്‍ ഓസ്ട്രേലിയ 179, 246, ഇംഗ്ലണ്ട് 67, 156/3.
359 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന്റെ തുടക്കം ആദ്യ ഇന്നിംഗ്സിന്റെ തനിയാവര്‍ത്തനം പോലെ തകര്‍ച്ചയോടെയായിരുന്നു. ഏഴ് റണ്‍സെടുത്ത റോറി ബേണ്‍സും എട്ട് റണ്‍സെടുത്ത ജേസണ്‍ റോയിയും മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോ ഡെന്‍ലിയുമൊത്ത് 126 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി റൂട്ട് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. 50 റണ്‍സടിച്ച ഡെന്‍ലിയെ മടക്കി ഹേസല്‍വുഡ് ഓസീസിന്റെ സാധ്യതകളും തുറന്നിട്ടു.
ഇപ്പോൾ ജോ റൂട്ടിലും ബെന്‍ സ്റ്റോക്സിലുമാണ് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷ. ഇരുവരും പിടിച്ചു നിന്നാല്‍ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് ബാറ്റ് വീശാം. ജയിച്ചാല്‍ ഓസീസിന് ആഷസ് നിലനിര്‍ത്താമെന്നതിനാല്‍, ഇഞ്ചോടിഞ്ച് പോരാട്ടത്തിനാവും നാലാം ദിനം സാക്ഷ്യം വഹിക്കുക. ഓസീസിനായി ഹേസല്‍വുഡ് രണ്ടും കമിന്‍സ് ഒറു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 246 റണ്‍സിന് ഓള്‍ ഔട്ടായി. 80 റണ്‍സെടുത്ത മാര്‍നസ് ലാബുഷാഗ്നെയാണ് ഓസീസിന്റെ ടോപ് സ്കോറര്‍. മാത്യു വെയ്ഡ്(33), ട്രാവിസ് ഹെഡ്(25), ജെയിംസ് പാറ്റിന്‍സണ്‍(20), ഉസ്മാന്‍ ഖവാജ(23) എന്നിവരാണ് ഓസീസിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ബെന്‍സ്റ്റോക്സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചറും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
