ആറ് പന്തില്‍ 14 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു വാര്‍ണറുടെ സമ്പാദ്യം. 145 കിലോ മീറ്റര്‍ വേഗത്തിലെത്തിയ ആര്‍ച്ചറുടെ പന്തിന് മുന്നില്‍ പ്രതിരോധം പാളിയ വാര്‍ണര്‍ക്ക് എന്താണ് സംഭവിച്ചത് എന്നുപോലും ആദ്യം മനസിലായില്ല. അതിനുമുന്നെ വാര്‍ണറുടെ ഓഫ് സ്റ്റംപിളക്കിപന്ത് പറന്നു.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ വീഴ്ത്തിയത് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അതിവേഗ പന്ത്. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു ആര്‍ച്ചറുടെ അതിവേഗ പന്തിന് മുന്നില്‍ കാഴ്ചക്കാരനായി വാര്‍ണര്‍ ക്ലീന്‍ ബൗള്‍ഡായത്.

ആറ് പന്തില്‍ 14 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു വാര്‍ണറുടെ സമ്പാദ്യം. 145 കിലോ മീറ്റര്‍ വേഗത്തിലെത്തിയ ആര്‍ച്ചറുടെ പന്തിന് മുന്നില്‍ പ്രതിരോധം പാളിയ വാര്‍ണര്‍ക്ക് എന്താണ് സംഭവിച്ചത് എന്നുപോലും ആദ്യം മനസിലായില്ല. അതിനുമുന്നെ വാര്‍ണറുടെ ഓഫ് സ്റ്റംപിളക്കിപന്ത് പറന്നു.

Scroll to load tweet…

തുടക്കത്തിലെ തകര്‍ന്നെങ്കിലും ഗ്ലെന്‍ മാക്സ്‌വെല്ലും മിച്ചല്‍ മാര്‍ഷും തിളങ്ങിയതോടെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സടിച്ചു.59 പന്തില്‍ നാലു സിക്സും നാലു ഫോറും പറത്തി 77 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 100 പന്തില്‍ 73 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും ഓസീസിനായി തിളങ്ങി.