അവസാന ദിവസം കരുതലോടെയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സടിച്ചു. ഇംഗ്ലണ്ട് സ്കോര്‍ 100 റണ്‍സിലെത്തിയതിനൊപ്പം റോറി ബേണ്‍സ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം ലഞ്ചിന് പരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. 62 റണ്‍സോടെ ഓപ്പണര്‍ ഹസീബ് ഹമീദും എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ക്രീസില്‍. എട്ടു വിക്കറ്റും രണ്ടു സെഷനും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 237 റണ്‍സ് കൂടി വേണം. ഇന്ത്യക്ക് എട്ടു വിക്കറ്റും.

ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി തികച്ച് ഇംഗ്ലണ്ട്

അവസാന ദിവസം കരുതലോടെയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സടിച്ചു. ഇംഗ്ലണ്ട് സ്കോര്‍ 100 റണ്‍സിലെത്തിയതിനൊപ്പം റോറി ബേണ്‍സ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.

കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ച് ഷര്‍ദ്ദുല്‍

അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 125 പന്തില്‍ 50 റണ്‍സെടുത്ത് ബേണ്‍സ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് മലനും കരുതലോടെയാണ് തുടങ്ങിയത്. ഇതിനിടെ ഹസീബ് ഹമീദ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.

Scroll to load tweet…

അനായാസം റണ്‍സ് കണ്ടെത്താനുള്ള വഴികള്‍ ഇന്ത്യ അടച്ചതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി. ഇതിനിടെ ഇല്ലാത്ത റണ്ണിനോടി ഹസീബ് ഹമീദ് ഡേവിഡ് മലനെ റണ്ണൗട്ടാക്കി. 33 പന്തില്‍ അഞ്ച് റണ്‍സായിരുന്നു മലന്‍റെ സംഭാവന. പിന്നീട് ക്രീസിലെത്തിയ ജോ റൂട്ട് പതര്‍ച്ചകളൊന്നുമില്ലാതെ തുടങ്ങി. 14 പന്തില്ർ എട്ടു റണ്‍സുമായി റൂട്ട് ക്രീസിലുള്ളതാണ് ഇംഗ്ലണ്ടിന്‍റെ വലിയ പ്രതീക്ഷ.