Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് തലവേദനായി ടീം സെലക്ഷന്‍; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് നാളെ തുടക്കം

ടെസ്റ്റിൽ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്മാര്‍ എന്ന ആശയത്തോട് പൊതുവെ യോജിക്കാറില്ല വിരാട് കോലി

England vs India 4th Test Team selection big Headache for Virat Kohli
Author
Oval, First Published Sep 1, 2021, 10:08 AM IST

ഓവല്‍: ഇംഗ്ലണ്ട്-ഇന്ത്യ നാലാം ടെസ്റ്റിന് നാളെ തുടക്കം. ഓവലില്‍ ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30ന് മത്സരം തുടങ്ങും. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തളച്ചാൽ പരമ്പര ജയിക്കാമെന്ന് മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പറഞ്ഞു.

ലീഡ്സിലെ തകര്‍ച്ചയ്‌ക്ക് പിന്നാലെ സെലക്ഷന്‍ തലവേദനയും ടീം ഇന്ത്യക്കുണ്ട്. ടെസ്റ്റിൽ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്മാര്‍ എന്ന ആശയത്തോട് പൊതുവെ വിരാട് കോലി യോജിക്കാറില്ല. എന്നാൽ രവീന്ദ്ര ജഡേജയ്‌ക്ക് പരിക്കേൽക്കുകയും മധ്യനിര ബാറ്റ്സ്‌മാന്മാര്‍ മോശം ഫോമിലാവുകയും ചെയ്‌തതോടെ ആറാമതൊരു ബാറ്റ്സ്‌മാനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സജീവമായി. രണ്ട് നിര്‍ദേശങ്ങളാണ് പരിഗണനയിൽ.

1. ഹനുമ വിഹാരിയെ ആറാമനായി ഉള്‍പ്പെടുത്തുക.

2. കെ എൽ രാഹുലിനെ മധ്യനിരയിലേക്ക് മാറ്റി പൃഥ്വി ഷായെയോ മായങ്ക് അഗര്‍വാളിനെയോ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിംഗിന് അയക്കുക.

സീനിയര്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ മടങ്ങിവരവ് ഏറെക്കുറെ ഉറപ്പാണ്. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്താലും അശ്വിന്‍ ടീമിലെത്തിയേക്കും. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിൽ നാല് പേസര്‍മാരെന്ന ഇഷ്ട കോംബിനേഷനും കോലിക്ക് മാറ്റേണ്ടിവരും. നാല് പേസര്‍മാരെ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചാൽ ഇഷാന്ത് ശര്‍മ്മയ്‌ക്ക് പകരം ഷാൽദുൽ താക്കൂറോ ഉമേഷ് യാദവോ അന്തിമ ഇലവനിലെത്തും.

ഇന്ത്യന്‍ തിരിച്ചടി നേരിടാന്‍ തയാറായിക്കഴിഞ്ഞുവെന്ന് കോളിംഗ്‌വുഡ്

അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തയാറെന്ന് റൂട്ട്

എക്കാലത്തെയും ഇതിഹാസമെന്ന് ഡിവില്ലിയേഴ്സ്, സ്റ്റെയ്ന് ആശംസയുമായി ക്രിക്കറ്റ് ലോകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios