വൈകീട്ട് 3.30 ന് ആണ് മൽസരം തുടങ്ങുക. കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് ആദ്യ മത്സരം. വൈകീട്ട് 3.30 ന് ആണ് മൽസരം തുടങ്ങുക. കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മൂന്ന് ടെസ്റ്റുകൾ ആണ് പരമ്പരയിൽ ഉള്ളത്.

വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍. അതേസമയം പരമ്പര നേടാന്‍ യുകെയില്‍ എത്തിയ ജൂണ്‍ 28 മുതല്‍ പരിശീലനത്തിലാണ് പാക് ടീം. 

Scroll to load tweet…

ഇംഗ്ലണ്ട് സാധ്യത ഇലവന്‍

റോറി ബേണ്‍സ്, ഡോം സിബ്ലി, സാക് ക്രവ്‌ലി, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ജോസ് ബട്‌ലര്‍, ഡോം ബെസ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ 

പാകിസ്ഥാന്‍ സാധ്യത ഇലവന്‍

ഷാന്‍ മസൂദ്, ആബിദ് അലി, അഷര്‍ അലി(നായകന്‍), ബാബര്‍ അസം, ആസാദ് ഷഫീഖ്, മുഹമ്മദ് റിസ്‌വാന്‍, ഷദാബ് ഖാന്‍, യാസിര്‍ ഷാ, മുഹമ്മദ് അബാസ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ

അയര്‍ലന്‍ഡ് അടിച്ചുവീഴ്‌ത്തിയതില്‍ സ്വന്തം റെക്കോര്‍ഡും; അന്നത്തെ മത്സരം ഇന്ത്യയില്‍, നേടിയത് സമാന സ്‌കോര്‍!