Asianet News MalayalamAsianet News Malayalam

ലോര്‍ഡ്സ് ടെസ്റ്റ് : റബാഡ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കക്ക് മികച്ച ലീഡ്

മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും എര്‍വിയും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 85 റണ്‍സടിച്ചു. 47 റണ്‍സെടുത്ത എല്‍ഗാറെ മടക്കിയ ജെയിംസ് ആന്‍ഡേഴ്സണാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്.

England vs South Africa, 1st Test 2nd day match report
Author
Lordship Lane, First Published Aug 18, 2022, 11:49 PM IST

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 165 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്. 41 റണ്‍സുമായി മാര്‍ക്കോ ജാന്‍സണും മൂന്ന് റണ്‍സോടെ കാഗിസോ റബാഡയുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ഇപ്പോള്‍ 124 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. 73 റണ്‍സെടുത്ത ഓപ്പണര്‍ സാറെല്‍ എര്‍വീയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് മൂന്ന് വിക്കറ്റുമായി തിളങ്ങി.

നേരത്തെ 116-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അധികം നീണ്ടില്ല. 15 റണ്‍സ് വീതമെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെയും ജാക്ക് ലീച്ചിന്‍റെയും പോരാട്ടം അവരെ 150 കടത്തി. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയും മൂന്ന് വിക്കറ്റെടുത്ത ആന്‍റിച്ച് നോര്‍ക്യയും രണ്ട് വിക്കറ്റെടുത്ത മാര്‍ക്കോ ജാന്‍സണുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്.

'എന്നെ ഓപ്പണറാക്കണമെന്ന് ആദ്യം പറഞ്ഞത് ഗാംഗുലിയല്ല', ആ പേര് വെളിപ്പെടുത്തി സെവാഗ്

മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറും എര്‍വിയും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 85 റണ്‍സടിച്ചു. 47 റണ്‍സെടുത്ത എല്‍ഗാറെ മടക്കിയ ജെയിംസ് ആന്‍ഡേഴ്സണാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. വണ്‍ഡൗണായി എത്തിയ കീഗാന്‍ പീറ്റേഴ്സണും(24), ഏയ്ഡന്‍ മാര്‍ക്രവും, റാസി വാന്‍ഡര്‍ ഡസ്സനും(19) വലിയ സ്കോറുകള്‍ നേടിയില്ലെങ്കിലും എര്‍വിയുമൊത്ത് മികച്ച കൂട്ടുകെട്ടുകളുയര്‍ത്തി ദക്ഷിണാഫ്രിക്കക്ക് ലീഡ് നല്‍കി.

എന്നാല്‍ ലീഡെടുത്തശേഷം എര്‍വിയെയും(73), ഡസ്സനെയും സ്റ്റോക്സും കെയ്ല്‍ വെറിയെന്നെയെ(11) ബ്രോഡും മടക്കിയതോടെ ദക്ഷിണാഫ്രിക്ക187-3ല്‍ നിന്ന് 210-6ലേക്ക് തകര്‍ന്നു. ഏഴാം വിക്കറ്റില്‍ മാര്‍ക്കോ ജാന്‍സണും കേശവ് മഹാരാജും(41) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് അവര്‍ക്ക് മികച്ച ലീഡ് സമ്മാനിച്ചു. രണ്ടാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മഹാരാജിനെ വീഴ്ത്തി സ്റ്റോക്സ് ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ ലീഡ് അപ്പോഴേക്കും 100 കടന്നിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റോക്സ് മൂന്നും ബ്രോഡ്, ആന്‍ഡേഡേഴ്സണ്‍ മാറ്റി പോട്ട്, ലീച്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios