Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; യുവതാരത്തിന് രണ്ട് മത്സരങ്ങള്‍ നഷ്ടമാവും

ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി ഇറങ്ങുന്നതിനിടെ താരം തറയില്‍ കൈ കൂത്തി വീഴുകയായിരുന്നുവെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.

 

England young batsman will miss first two test against India
Author
Chennai, First Published Feb 4, 2021, 3:08 PM IST

ചെന്നൈ: ഇന്ത്യക്കെതിരെ നാളെ ആദ്യ ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി. അവരുടെ യുവതാരം സാക് ക്രൗളിക്ക് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്്മാവും. കൈക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് കളിക്കാനാവില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി ഇറങ്ങുന്നതിനിടെ താരം തറയില്‍ കൈ കൂത്തി വീഴുകയായിരുന്നുവെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.

പിന്നീട് സ്‌കാന്‍ ചെയ്തശേഷം ക്രൗളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. മൂന്നാമനായിട്ടാണ് താരം കളിക്കാറുള്ളത്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഓപ്പണറുടെ റോളിലായിരുന്നു താരം. സ്ഥിരം ഓപ്പണര്‍ റോറി ബേണ്‍സ് അവധിയില്‍ പ്രവേശിച്ചതോടെയാണ് ക്രൗളി ഓപ്പണറായത്. എന്നാല്‍ ബേണ്‍സ് തിരിച്ചെത്തിയതോടെ താരത്തെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നു,. ഇതിനിടെയാണ് പരിക്കേല്‍ക്കുന്നത്.

എന്തായാലും ശ്രീലങ്കന്‍ പര്യടനത്തില്‍ അത്ര മികച്ച ഫോമിലൊന്നും അല്ലായിരുന്നു 23കാരന്‍. നാല് ഇന്നിങ്‌സില്‍ നിന്നായി 35 റണ്‍സ് മാത്രമാണ് താരം നേടിയിരുന്നത്. പരിക്കില്‍ നിന്നും മുക്തനായ ഒല്ലീ പോപ്പ് ടീമിനൊപ്പം ചേര്‍ന്നിന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനം നഷ്ടമായ മൊയീന്‍ അലിയും സ്‌ക്വാഡിലുണ്ടാവും.

Follow Us:
Download App:
  • android
  • ios