Asianet News MalayalamAsianet News Malayalam

പരിക്ക് വിട്ടുമാറുന്നില്ല; ഇംഗ്ലീഷ് പേസര്‍ വിരമിച്ചു

കഴിഞ്ഞ വര്‍ഷമേറ്റ പരിക്കിനെ തുടര്‍ന്ന് ടി20 ബ്ലാസ്റ്റില്‍ നോട്ടിംഗ്‌ഹാംഷയറിനും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും വേണ്ടിയുള്ള മത്സരങ്ങള്‍ താരത്തിന് നഷ്‌ടമായിരുന്നു. 

English pacer Harry Gurney retires
Author
London, First Published May 14, 2021, 7:36 PM IST

ലണ്ടന്‍: ഇംഗ്ലീഷ് ഇടംകൈയന്‍ പേസര്‍ ഹാരി ഗേണി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. നാളുകളായി അലട്ടുള്ള ചുമലിലെ പരിക്കിനെ തുടര്‍ന്നാണ് 34കാരനായ താരത്തിന്‍റെ തീരുമാനം. കഴിഞ്ഞ വര്‍ഷമേറ്റ പരിക്കിനെ തുടര്‍ന്ന് ടി20 ബ്ലാസ്റ്റില്‍ നോട്ടിംഗ്‌ഹാംഷയറിനും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും വേണ്ടിയുള്ള മത്സരങ്ങള്‍ താരത്തിന് നഷ്‌ടമായിരുന്നു. 

English pacer Harry Gurney retires

അന്താരാഷ്‌ട്ര കരിയറില്‍ ഇംഗ്ലണ്ടിനായി 10 ഏകദിനവും രണ്ട് ടി20യുമാണ് ഹാരി ഗേണി കളിച്ചത്. 2014 മെയ് മാസത്തില്‍ സ്‌കോട്‌ലന്‍ഡിന് എതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. അതേ വര്‍ഷം കൊളംബോയില്‍ ലങ്കയ്‌ക്ക് എതിരെയായിരുന്നു അവസാന മത്സരം. 

ആശ്വാസ വാര്‍ത്ത; ടോക്യോയില്‍ മെഡല്‍ പ്രതീക്ഷയായ കെ ടി ഇര്‍ഫാന്‍ കൊവിഡ് നെഗറ്റീവായി

എന്നാല്‍ ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡ് ഗേണിക്കുണ്ട്. എട്ട് ട്രോഫികള്‍ കരിയറില്‍ നേടി. മെല്‍ബണ്‍ റെനഗേഡ്‌സിന് ഒപ്പം ബിഗ്‌ ബാഷും ബാര്‍ബഡോസ് ട്രിഡെന്‍‌സിനൊപ്പം കരീബിയന്‍ പ്രീമിയര്‍ ലീഗും സ്വന്തമാക്കി. ഐപിഎല്ലില്‍ 2019 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചപ്പോള്‍ എട്ട് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് നേടാനായി. എല്ലാ ഫോര്‍മാറ്റിലുമായി 614 വിക്കറ്റുകള്‍ ഗേണിക്കുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios