ലണ്ടന്‍: അയര്‍ലന്‍ഡിനെതിരെ നാളെ ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിംസ് ആന്‍ഡേഴ്‌സണിന്‍റെ സേവനം നഷ്ടമാവും. കാല്‍വണ്ണയ്ക്ക് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി താരത്തെ ഫിറ്റായി നിലനിര്‍ത്തേണ്ടതുണ്ട്. 

ആന്‍ഡേഴ്‌സണ്‍ പോകുന്നതോടെ ഒല്ലി സ്‌റ്റോണ്‍ അല്ലെങ്കില്‍ ലെവിസ് ഗ്രിഗറി എന്നിവരില്‍ ഒരാള്‍ ഇംഗ്ലണ്ട് ജേഴ്‌സിയില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തും. മാര്‍ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുക. എന്നാല്‍ ആഷസ് പരമ്പരയിലേക്ക് ഇവര്‍ തിരിച്ചെത്തും. 

ഇംഗ്ലണ്ട് ടീം ഇവരില്‍ നിന്ന്: ജോ റൂട്ട് (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാം കുറന്‍, ജോ ഡെന്‍ലി, ലെവിസ് ഗ്രിഗറി, ജാക്ക് ലീച്ച്, ജേസണ്‍ റോയ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.