മത്സരത്തിനായി ബസില്‍ വരുമ്പോഴാണ് ടീം ബസിന്‍റെ ഡ്രൈവര്‍ ഉപദേശിച്ചത്, ഓഫ് സ്റ്റംപിന് പുറത്ത് നാലാമത്തെയോ അഞ്ചാമത്തെയോ സ്റ്റംപില്‍ പന്തെറിഞ്ഞാല്‍ കോലിയെ എളുപ്പം വീഴ്ത്താനാവുമെന്ന്
ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരായാ മത്സരത്തില്‍ റെയില്‍വേസ് തോറ്റെങ്കിലും മത്സരത്തില്‍ വിരാട് കോലിയുടെ വിക്കറ്റെടുത്തതോടെ റെയില്‍വേസ് ബൗളര്‍ ഹിമാന്‍ഷു സംഗ്‌വാന്‍ താരമായിരുന്നു. 13 വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കായി കളിക്കാനിറങ്ങിയ വിരാട് കോലി 15 പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്ത് ഹിമാന്‍ഷുവിന്‍റെ പന്തില്‍ ക്ലീൻ ബൗള്‍ഡായി പുറത്താവുകയായിരുന്നു. 2019ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ 29കാരനായ ഹിമാന്‍ഷുവിന്‍റെ കരിയറിലെ ഏറ്റവും വിലയേറിയ വിക്കറ്റായിരുന്നു അത്.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കളിക്കുന്നതിന് മുമ്പ് എന്തെങ്കിലും പ്രത്യേക തയാറെടുപ്പ് നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ഹിമാന്‍ഷു നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. വിരാട് കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തെ ബലഹീനത അറിയാമായിരുന്നെങ്കിലും എതിര്‍ താരത്തിന്‍റെ ബലഹീനത മുതലെടുക്കാതെ സ്വന്തം കഴിവില്‍ വിശ്വാസമർപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ഹിമാന്‍ഷു പറഞ്ഞു.
പവൻ ശ്രീധറിന് സെഞ്ച്വറി, സി കെ നായിഡു ട്രോഫിയില്‍ കർണാടകയ്ക്കെതിരെ കേരളം മികച്ച ലീഡിലേക്ക്
മത്സരത്തിന് മുമ്പ് തന്നെ വിരാട് കോലിയും റിഷഭ് പന്തും ഡല്‍ഹിക്കായി കളിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. പിന്നീട് റിഷഭ് പന്ത് കളിക്കില്ലെന്ന് വ്യക്തമായി. മത്സരത്തിന് തത്സയ സംപ്രേഷണം ഉണ്ടാകില്ലെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഞാനായിരുന്നു റെയില്‍വേസിന്‍റെ പേസാക്രമണം നയിക്കുന്നത്. മത്സരത്തിന് മുമ്പ് ടീം അംഗങ്ങളെല്ലാം പറഞ്ഞിരുന്നു ഞാനായിരിക്കും കോലിയുടെ വിക്കറ്റെടുക്കുക എന്ന്. അന്ന് മത്സരത്തിനായി ബസില്‍ വരുമ്പോഴാണ് ടീം ബസിന്‍റെ ഡ്രൈവര്‍ ഉപദേശിച്ചത്, ഓഫ് സ്റ്റംപിന് പുറത്ത് നാലാമത്തെയോ അഞ്ചാമത്തെയോ സ്റ്റംപില്‍ പന്തെറിഞ്ഞാല്‍ കോലിയെ എളുപ്പം വീഴ്ത്താനാവുമെന്ന്. എന്നാല്‍ കോലിയെ വീഴ്ത്താനാവുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടയിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരാളുടെ ബലഹീനതയെക്കാള്‍ എന്‍റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് കളിക്കാനാണ് ശ്രമിച്ചത്.
ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ കളിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐസിസി മാച്ച് റഫറി
അങ്ങനെ പന്തെറിഞ്ഞതുകൊണ്ടാണ് കോലിയുടെ വിക്കറ്റ് നേടാനായതെന്നും ഹിമാന്‍ഷു ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിരാട് കോലിക്ക് മാത്രമായി പ്രത്യേകം തന്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ഡല്‍ഹി താരങ്ങള്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് പരിശീലകന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അച്ചടക്കത്തോടെ പന്തെറിയാനാണ് എല്ലായ്പ്പോഴും ശ്രമിച്ചത്. ഇന്നിംഗ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഡല്‍ഹി ഡ്രസ്സിംഗ് റൂമിലേക്ക് പോയി. ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനിയും വിരാട് കോലിയും അവിടെയുണ്ടായിരുന്നു. കോലി എനിക്ക് കൈ തന്നശേഷം നന്നായി പന്തെറിഞ്ഞുവെന്ന് അഭിനന്ദിച്ചു. ലഞ്ച് ബ്രേക്കിനിടെ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.
