മത്സരങ്ങള്‍ക്ക് നിഷ്പക്ഷ ഒഫീഷ്യലുകളെ നിയോഗിക്കാതെ ഐസിസി വീണ്ടും അഴിമതിയുടെയും പക്ഷപാതപരമായ തീരുമാനങ്ങളുടെയും ആ പഴയ ഇരുണ്ട കാലത്തിലേക്കാണ് പോകുന്നതെന്നും ക്രിസ് ബ്രോഡ്
മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി പരിക്കേറ്റ ശിവം ദുബെയ്ക്ക് പകരം പേസര്‍ ഹര്‍ഷിത് റാണയെ കളിപ്പിക്കാന്‍ അനുവാദം നല്‍കിയ മാച്ച് റഫറിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐസിസി മാച്ച് റഫഫി ക്രിസ് ബ്രോഡ്. മുന്‍ ഇന്ത്യൻ താരം ജവഗല്‍ ശ്രീനാഥായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മാച്ച് റഫറി. ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ക്ക് പകരം പേസറെ കളിപ്പിക്കാന്‍ അനുവദിച്ച മാച്ച് റഫറിയുടെ നടപടി പക്ഷപാതപരവും ഗുരുതര അഴിമതിയുമാണെന്ന് ക്രിസ് ബ്രോഡ് പറഞ്ഞു.
മത്സരങ്ങള്‍ക്ക് നിഷ്പക്ഷ ഒഫീഷ്യലുകളെ നിയോഗിക്കാതെ ഐസിസി വീണ്ടും അഴിമതിയുടെയും പക്ഷപാതപരമായ തീരുമാനങ്ങളുടെയും ആ പഴയ ഇരുണ്ട കാലത്തിലേക്കാണ് കാലത്തിലേക്കാണ് പോകുന്നതെന്നും ക്രിസ് ബ്രോഡ് പറഞ്ഞു. മത്സരം നിയന്ത്രിച്ചത് സ്വതന്ത്ര ഒഫീഷ്യലുകളായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലായിരുന്നുവെന്നും എന്തുകൊണ്ടാണ് ഐസിസി വീണ്ടും പഴയ കാലത്തിലേക്ക് തിരിച്ചുപോകുന്നതെന്നും ക്രിസ് ബ്രോഡ് ചോദിച്ചു.
വിരാട് കോലിയോ ബാബര്‍ അസമോ അല്ല, ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്കോററെ പ്രവചിച്ച് ടിം സൗത്തി
ഹര്‍ഷിത് റാണയെ ശിവം ദുബെയുടെ കണ്‍കഷന്‍ പകരക്കാരനായി കണക്കാക്കാനാവില്ലെന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിൻ പീറ്റേഴ്സന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും എങ്ങനെയാണ് ഇന്ത്യക്കാരനായ മാച്ച് റഫറി ഇത് അനുവദിച്ചതെന്നും ഇവിടെയാണ് നിഷ്പക്ഷ ഒഫീഷ്യലുകളഉടെ പ്രാധാന്യമെന്നും ക്രിസ് ബ്രോഡ് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ 622 മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ക്രിസ് ബ്രോഡ് ഐസിസിയുട ഏറ്റവും ബഹുമാനിക്കപ്പെടുന്ന മാച്ച് റഫറിമാരിലൊരാളാണ്. രഞ്ജന്‍ മദുഗലെ(798) ജെഫ് ക്രോ(656) എന്നിവര്‍ മാത്രമാണ് ക്രിസ് ബ്രോഡിനെക്കാള്‍ മത്സരം നിയന്ത്രിച്ചിട്ടുള്ളു.
പൂനെയില്‍ നടന്ന നാലാം ടി20 മത്സരത്തില്‍ ബാറ്റിംഗിനിട ശിവം ദുബെയുടെ തലയില്‍ പന്തുകൊണ്ടിരുന്നു. എന്നാല്‍ ഇന്നിംഗ്സ് മുഴുവന്‍ കളിച്ചശേഷം തിരികെ കയറിയശേഷമാണ് ബൗളിംഗിനിറങ്ങിയപ്പോള്‍ ഇന്ത്യ ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ കണ്‍കഷന്‍ പകരക്കാരനായി ഇറക്കിയത്. ഹര്‍ഷിത് ആകട്ടെ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങുകയും ചെയ്തു. ശിവം ദുബെയ്ക്ക് കണ്‍കഷന്‍ പോലും അനുവദിക്കാന്‍ പാടില്ലെന്നായിരുന്നു മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ദുബെ അവസാനം വരെ ബാറ്റ് ചെയ്തിരുന്നുവെന്നും പകരക്കാരനെ ഇറക്കണമായിരുന്നെങ്കില്‍ ഫീല്‍ഡ് ചെയ്യാൻ വേണ്ടി മാത്രമാകണമായിരുന്നുവെന്നും സുനില്‍ ഗവാസ്കറും പറഞ്ഞിരുന്നു.
