ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത് മാത്രമല്ല, കോലിക്കും കുടുംബത്തിനുമെതിരെ വലിയ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നു ഇക്കൂട്ടര്‍.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ വിദ്വേഷ പ്രചാരണം. വ്യാജ റെസ്റ്റോര്‍ന്റ് ബില്ലുമായാണ് പ്രചാരണം നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയും മകളുമൊത്ത് ഭക്ഷണം കഴിക്കുന്ന ചിത്രവും കൂടെയൊരു ബില്ലും ചേര്‍ത്താണ് സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചരാണം. ബില്ലില്‍ ബീഫ് കഴിച്ചതിന്റെ തുകയും ചേര്‍ത്തിരുന്നു. ഹിന്ദുവായിട്ടും കോലി ബീഫ് കഴിച്ചു, ഇനി മുതല്‍ കോലിയെ ഹിന്ദുവായി കണക്കാക്കാനാവില്ലെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്.

ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത് മാത്രമല്ല, കോലിക്കും കുടുംബത്തിനുമെതിരെ വലിയ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നു ഇക്കൂട്ടര്‍. എന്നാല്‍ കോലിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് തെളിയിക്കുകയാണ് ഡി ഇന്റന്റ് ഡാറ്റയെന്ന ഫാക്ട് ചെക്ക് വെബ്‌സൈറ്റ്. 2021ല്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലേ ഹോട്ടലില്‍ നിന്നുള്ള ചിത്രമെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ ആ സമയത്ത് കോലി ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ദുബായിലായിരുന്നു. അവിടെ വച്ചെടുത്ത ചിത്രമാണിത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ബില്ല് മാറ്റാരുടേയോ ആണെന്നും അത് പ്രചരിപ്പിച്ച ആളുടെ പേജ് പോലും അപ്രത്യക്ഷമെന്നും ഡി ഇന്റന്റ് ഡാറ്റ കണ്ടെത്തി. കൂടാതെ ഏറെക്കാലമായി താന്‍ കുറച്ച് കാലമായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് കഴിക്കുന്നതെന്ന് കോലി തന്നെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയുള്ളപ്പോഴാണ് കോലിക്കെതിരായ വിദ്വേഷ പ്രചാരണം. ഇനി കോലിക്ക് ഇഷ്ടമുള്ളത് കഴിച്ചാലെന്താണ്? അതിലെന്ത് പ്രശ്‌നമിരിക്കുന്നുവെന്ന ചോദ്യവും താരത്തെ പിന്തുണച്ച് നിരവധി പേര്‍ ഉന്നയിക്കുന്നു.

ഏകദിന ലോകകപ്പിന് ശേഷം വിശ്രമം ആവശ്യപ്പെട്ട കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയില്‍ നിന്നും കോലി പിന്മാറായിരുന്നു. ഇംഗ്ലണ്ടിലാണ് അദ്ദേഹം അവധികാലം ചെലവഴിച്ചത്.

ഡര്‍ബനില്‍ കനത്ത മഴ! ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഒരു ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചു