കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാറില്‍ ഫാഫ് ഡുപ്ലെസി തുടരും. ഡുപ്ലെസി ഉള്‍പ്പടെ പതിനാറ് താരങ്ങളാണ് വാര്‍ഷിക കരാറിലുള്ളത്. ട്വന്റി 20 ലോകകപ്പിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ തുടരുമെന്ന് സൂചിപ്പിച്ചതോടെയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡുപ്ലെസിയുടെ കരാര്‍ നീട്ടിയത്. ഈ വര്‍ഷം ആദ്യം ഡുപ്ലെസി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിയിരുന്നു.

പന്ത്രണ്ട് മാസത്തെ കരാറില്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക്, തെംബ ബാവുമ, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, കാഗിസോ റബാഡ തുടങ്ങിയവരുണ്ട്. അതേസമയം ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന് ആദ്യമായി വാര്‍ഷിക കരാര്‍ നല്‍കി. കൂടാതെ ആന്റിച്ച് നോര്‍ജെ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍ എന്നിവര്‍ ഉയര്‍ന്ന കരാര്‍ അനുവദിക്കുകയും ചെയ്തു.

കരാറില്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍:  ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, ഫാഫ് ഡു പ്ലെസിസ്, ഡീന്‍ എല്‍ഗാര്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ജെ, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കഗിസോ റബാദ, തബ്രൈസ് ഷംസി, റാസി വാന്‍ ഡര്‍ ഡസ്സന്‍.