ഓസ്ട്രേലിയയിലെ നിരത്തിലൂടെ ട്രോളി ബാഗും വലിച്ച് നടന്നു പോകുകായിരുന്ന കോണ്‍സ്റ്റാസിനെ കാറില്‍ ഡ്രൈവ് ചെയ്തു പോകുന്ന ഒരു ആരാധകന്‍ കാണുന്നതാണ് വീഡിയോ.

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് ആദ്യ ടെസ്റ്റില്‍ തന്നെ ഓസീസ് ആരാധകരുടെ മനം കവര്‍ന്നിരുന്നു. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയതിനൊപ്പം ജസ്പ്രീത് ബുമ്രക്കെതിരെ റിവേഴ്സ് സ്കൂപ്പിലൂടെ പോലും ബൗണ്ടറിയടിച്ചും ആരധകരെ നേടി. പിന്നാലെ വിരാട് കോലിയുമായുള്ള കൂട്ടിയിടിയുടെ പേരിലും ജസ്പ്രീത് ബുമ്രയുമായി കൊമ്പു കോര്‍ത്തതിന്‍റെ പേരിലുമെല്ലാം ഓസ്ട്രേലിയന്‍ ആരാധകരുടെ ഇഷ്ടതാരമായി.

വെറും രണ്ട് ടെസ്റ്റുകള്‍ മാത്രമെ കളിച്ചുള്ളുവെങ്കിലും ഓസീസ് ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമായാണ് 19കാരനായ കോണ്‍സ്റ്റാസ് വിലയിരുത്തപ്പെടുന്നത്. ഓസേട്രേലിയയില്‍ കോണ്‍സ്റ്റാസിന്‍റെ താരമൂല്യം ഉയര്‍ന്നതിന്‍റെ തെളിവായി കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവന്നിരുന്നു.ഓസ്ട്രേലിയയിലെ നിരത്തിലൂടെ ട്രോളി ബാഗും വലിച്ച് നടന്നു പോകുകായിരുന്ന കോണ്‍സ്റ്റാസിനെ കാറില്‍ ഡ്രൈവ് ചെയ്തു പോകുന്ന ഒരു ആരാധകന്‍ കാണുന്നതാണ് വീഡിയോ.

Scroll to load tweet…

അപ്രതീക്ഷിതമായി കോണ്‍സ്റ്റാസിനെ കണ്ട ആരാധകന്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് ട്രാഫിക് സിഗ്നലിന് അടുത്ത് കാര്‍ നിര്‍ത്തി. എന്നിട്ട് കോണ്‍സ്റ്റാസിന് അടുത്തേക്ക് സെല്‍ഫിയെടുക്കാനായി റോഡ് മുറിച്ചുകടന്ന് ഓടി. എന്നാല്‍ കാര്‍ നിര്‍ത്തി ഇറങ്ങി ഓടുന്നതിനിടക്ക് ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതോടെ കാര്‍ പതുക്കെ ഉരുണ്ട് നീങ്ങി നേരെ എതിര്‍ദിശയില്‍ സിഗ്നല്‍ കാത്തു കിടന്ന കാറില്‍ ഇടിച്ചു. കോണ്‍സ്റ്റാസിനൊപ്പമുല്ള സെല്‍ഫി വേണോ കാര്‍ നിര്‍ത്തണോ എന്ന് ഒരു നിമിഷം സംശയിച്ച ആരാധകന്‍ കാര്‍ നിര്‍ത്താനായി ഓടിയെത്തിയെങ്കിലും അതിന് മുമ്പെ കൂട്ടിയിടി നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക