Asianet News MalayalamAsianet News Malayalam

ആര്‍സിബി, ആര്‍സിബി... എന്ന് ആര്‍ത്തുവിളിച്ച് ആരാധകര്‍, ഇന്ത്യന്‍ കുപ്പായത്തിലേക്ക് വിരല്‍ ചൂണ്ടി വിരാട് കോലി

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ഫീല്‍ഡിംഗില്‍ കോലി മികവ് കാട്ടിയിരുന്നു. തുടക്കത്തില്‍ തന്നെ കാമറൂണ്‍ ഗ്രീന്‍ നല്‍കിയ ബുദ്ധിമുടട്ടേറിയ ക്യാച്ച് പറന്നു പിടിക്കാനുള്ള കോലിയുടെ സ്രമം പരാജയപ്പെട്ടെങ്കിലും ഒരു പന്തിന്‍റെ ഇടേവളയില്‍ ഗ്രീനിനെ മനോഹരമായൊരു ബുള്ളറ്റ് ത്രോയിലൂടെ റണ്ണൗട്ടാക്കി കോലി മികവ് കാട്ടി.

Fans Chants RCB, RCB towards Virat Kohli, Watch here how he responds
Author
First Published Sep 24, 2022, 2:40 PM IST

നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരായ ട20 പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം തുടങ്ങാന്‍ വൈകിയത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. വൈകിയെങ്കിലും എട്ടുോവര്‍ വീതമെങ്കിലം മത്സരം നടന്നതിലും ഇന്ത്യ ജയിച്ചതിലും ആരാധകര്‍ സന്തുഷ്ടരാണ്. മഴമൂലം മത്സരം വൈകുന്നതിനിടെ ഇന്ത്യന്‍ താരങ്ങളും ഓസ്ട്രേലിയന്‍ താരങ്ങളുമെല്ലാം ഇടക്കിടെ ഗ്രൗണ്ടില്‍ വന്നും പോയുമിരുന്നത് ആരാധകരുടെ ആവേശം കൂട്ടി.

ഇതിനിടെ ഡ്രസ്സിംഗ് റൂമിന് പുറത്തെത്തിയ വിരാട് കോലിയെ നോക്കി ആരാധകര്‍ ആര്‍ സി ബി, ആര്‍ സി ബി...എന്നുറക്കെ വിളിച്ചു. എന്നാല്‍ താനിപ്പോള്‍ ഇന്ത്യക്കായാണ് കളിക്കുന്നതെന്ന് സൂചിപ്പിച്ച് കോലി തന്‍റെ ജേഴ്സിയിലെ ഇന്ത്യയുടെ ലോഗോ ചൂണ്ടിക്കാണിച്ചിട്ടും ആരാധകര്‍ വിളി തുടര്‍ന്നു. ഒടുവില്‍ ഇവന്‍മാരിത് എന്താണ് പറയുന്നതെന്ന ഭാവത്തില്‍ കൈകൊണ്ട ആംഗ്യം കാട്ടുന്നതും കാണാമായിരുന്നു. ആര്‍സിബിയില്‍ കോലിയുടെ സഹതാരമാ ഹര്‍ഷല്‍ പട്ടേലും ചെറു ചിരിയുമായി ഈ സമയം കോലിക്കൊപ്പം ഉണ്ടായിരുന്നു.

ആദ്യം ഫിഞ്ചിന്‍റെ ലെഗ് സ്റ്റംപ്, പിന്നെ സ്മിത്തിന്‍റെ ഉപ്പൂറ്റി; മരണയോര്‍ക്കറുകളുമായി വരവറിയിച്ച് ബുമ്ര-വീഡിയോ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ഫീല്‍ഡിംഗില്‍ കോലി മികവ് കാട്ടിയിരുന്നു. തുടക്കത്തില്‍ തന്നെ കാമറൂണ്‍ ഗ്രീന്‍ നല്‍കിയ ബുദ്ധിമുടട്ടേറിയ ക്യാച്ച് പറന്നു പിടിക്കാനുള്ള കോലിയുടെ സ്രമം പരാജയപ്പെട്ടെങ്കിലും ഒരു പന്തിന്‍റെ ഇടേവളയില്‍ ഗ്രീനിനെ മനോഹരമായൊരു ബുള്ളറ്റ് ത്രോയിലൂടെ റണ്ണൗട്ടാക്കി കോലി മികവ് കാട്ടി. ബാറ്റിംനിറങ്ങിയപ്പോള്‍ ആറ് പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സെടുത്ത കോലി ആദം സാംപയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ഹാര്‍ദിക്കില്ലേല്‍ ടീം ഇന്ത്യയില്ല; താരം ടീമില്‍ എത്രത്തോളം നിര്‍ണായകമെന്ന് ഡികെയുടെ വാക്കുകള്‍ തെളിവ്

മഴമൂലം എട്ടോവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(20 പന്തില്‍ 46*) ഇന്നിംഗ്സാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. നാലു പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

Follow Us:
Download App:
  • android
  • ios