ഇഷ് സോധി, ലോക്കീ ഫെര്‍ഗ്യൂസന്‍ എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കിയാണ് അര്‍ഷ്‌ദീപ് സിംഗ് തിരിച്ചുവരവ് ഗംഭീരമാക്കിയത്

ലഖ്‌നൗ: റാഞ്ചിയില്‍ ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യ 21 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ഏറ്റവും പഴികേട്ട താരം പേസര്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു. നാല് ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് അന്ന് അര്‍ഷിന് നേടാനായത്. ഇതില്‍ തന്‍റെ അവസാന ഓവറില്‍ മാത്രം 27 റണ്‍സാണ് അര്‍ഷ്‌ദീപ് റാഞ്ചിയില്‍ വിട്ടുകൊടുത്തത്. എന്നാല്‍ ലഖ്‌നൗവിലെ രണ്ടാം ട്വന്‍റി 20യിലെത്തിയപ്പോള്‍ എറിഞ്ഞ രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമായി അര്‍ഷ് തിളങ്ങി. 

തന്‍റെ ആദ്യ ഓവറില്‍ ഇഷ് സോധി, ലോക്കീ ഫെര്‍ഗ്യൂസന്‍ എന്നിവരെ പുറത്താക്കിയാണ് അര്‍ഷ്‌ദീപ് സിംഗ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. സോധിയെ ഹാര്‍ദിക്കിന്‍റെ കൈകളില്‍ എത്തിച്ചപ്പോള്‍ ലോക്കിയെ വാഷിംഗ്‌ടണ്‍ പിടികൂടി. ഇതോടെ അര്‍ഷിനെ പ്രശംസിച്ച് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. അര്‍ഷ്‌ദീപ് മികവ് കാട്ടിയ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 20 ഓവറില്‍ 8 വിക്കറ്റിന് 99 റണ്‍സേ എടുക്കാനായുള്ളൂ. നാല് ന്യൂസിലന്‍ഡ് താരങ്ങളെ രണ്ടക്കം കണ്ടുള്ളൂ. 23 പന്തില്‍ പുറത്താവാതെ 19 റണ്‍സെടുത്ത നായകന്‍ മിച്ചല്‍ സാന്‍റ്‌നറാണ് കിവികളുടെ ടോപ് സ്‌കോറര്‍. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

റാഞ്ചിയിലെ ആദ്യ ട്വന്‍റി 20യില്‍ ആകെ വഴങ്ങിയ 51ല്‍ 27 റണ്‍സും അര്‍ഷ്ദീപ് സിംഗ് ഒറ്റ ഓവറിലാണ് എറിഞ്ഞുകൊടുത്തത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ അവസാന ഓവറിലായിരുന്നു അര്‍ഷ്‌‌ദീപ് സിംഗിന്‍റെ ദയനീയ പ്രകടനം കണ്ടത്. ഒരു നോബോളും ഹാട്രിക് സിക്‌സുകളുമായി അര്‍ഷ് നാണംകെട്ടു. ഇതോടെയാണ് ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിന് 176ലെത്തിയത്. അര്‍ഷിന്‍റെ ഈ ഓവറാണ് മത്സരം തോല്‍പിച്ചത് എന്നും പറയാം. കാരണം 21 റണ്‍സിനായിരുന്നു റാഞ്ചിയില്‍ ടീം ഇന്ത്യയുടെ തോല്‍വി. എന്നാല്‍ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് താരം. 

എന്താ ഇപ്പോ ചെയ്യാ... ഹാട്രിക് സിക്‌സ്, ഒരോവറില്‍ 27 വഴങ്ങി അര്‍ഷ്‌ദീപ്; നെറ്റി ചുളിച്ച് പാണ്ഡ്യ- വീഡിയോ