മലയാളി താരം സഞ്ജു സാംസണെ ഒരിക്കല്‍ കൂടി ടീമിലേക്ക് പരിഗണിച്ചില്ലെന്നുള്ളത് ആരാധകരില്‍ കടുത്ത നിരാശയുണ്ടാക്കി. എന്നാലാവട്ടെ ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി ടീമില്‍ ഉള്‍പ്പെട്ടു.

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ ഏക സര്‍പ്രൈസ് ആര്‍ അശ്വിന്റെ തിരിച്ചുവരവായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യ രണ്ട്് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. റുതുരാജ് ഗെയ്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ടീമിലെത്തുകയും ചെയ്തു.

മലയാളി താരം സഞ്ജു സാംസണെ ഒരിക്കല്‍ കൂടി ടീമിലേക്ക് പരിഗണിച്ചില്ലെന്നുള്ളത് ആരാധകരില്‍ കടുത്ത നിരാശയുണ്ടാക്കി. എന്നാലാവട്ടെ ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി ടീമില്‍ ഉള്‍പ്പെട്ടു. റുതുരാജ് ഗെയ്കവാദിനേയും ടീമിലെത്തി. എന്നാല്‍ സഞ്ജുവിനെ തഴഞ്ഞത് വലിയ വാദങ്ങള്‍ക്ക് വഴിവച്ചു. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍),, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍. 

അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

സഞ്ജുവിനെ വീണ്ടും തഴഞ്ഞു! ഓസീസിനെതിരെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം; രാഹുല്‍ നയിക്കും, അശ്വിന്‍ മടങ്ങിയെത്തി