ഐപിഎല്ലില്‍ കളിക്കുമ്പോള്‍ പാണ്ഡ്യക്ക് പരിക്ക് തടസമാകാറില്ലെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെന്ന് കരുതിയ പാണ്ഡ്യയെ ഞെട്ടിച്ചാണ് ബിസിസിഐ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
മുംബൈ: ബിസിസിഐ കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും കരാറില്‍ നിന്ന് പുറത്തായതായിരുന്നു വലിയ വാര്‍ത്ത. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവാത്തതാണ് ഇരുവരെയും കരാറില്‍ നിന്ന് പുറത്താക്കാന്‍ കാരണമായത്. ബിസിസിഐയും സെലക്ടര്‍മാരും ടീം മാനേജ്മെന്‍റുമെല്ലാം നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫിയില്‍ കളിക്കാൻ തയാറായില്ല. ശ്രേയസ് അയ്യരാകട്ടെ ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായിട്ടും പരിക്കുണ്ടെന്ന പേരില്‍ രഞ്ജിയില്‍ നിന്ന് വിട്ടു നിന്നതിനാണ് കരാറില്‍ നിന്ന് പുറത്തായത്.
എന്നാല്‍ ഇന്ത്യക്കായി ടി20, ഏകദിന ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യക്ക് എങ്ങനെയാണ് ബിസിസിഐ അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡ് കരാര്‍ നല്‍കുന്നതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കുമ്പോള്‍ മാത്രം പരിക്ക് അലട്ടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ രഞ്ജി ട്രോഫിയിലോ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലോ വജയ് ഹസാരെ ട്രോഫിയിലോ ഒരിക്കലും കളിക്കാന്‍ തയാറാവാറില്ല.
സര്‍ഫറാസിനെയും ജുറെലിനെയും ബിസിസിഐ തഴഞ്ഞതല്ല, കരാറില്‍ നിന്ന് പുറത്താവാൻ കാരണം ഈ നിബന്ധന
ഐപിഎല്ലില്‍ കളിക്കുമ്പോള്‍ പാണ്ഡ്യക്ക് പരിക്ക് തടസമാകാറില്ലെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെന്ന് കരുതിയ പാണ്ഡ്യയെ ഞെട്ടിച്ചാണ് ബിസിസിഐ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് നായകനായി തിരിച്ചെത്തിയ പാണ്ഡ്യ ഇപ്പോള്‍ കോര്‍പറേറ്റ് ടൂര്‍ണമെന്‍റായ ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കായി കളിക്കുകയാണ്. ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി നാലു മത്സരങ്ങളില്‍ മാത്രം കളിച്ച പാണ്ഡ്യ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. പാണ്ഡ്യ പുറത്തായത് ഇന്ത്യയുടെ ടീം സന്തുലനത്തെ തകിടം മറിക്കുകയും ചെയ്തിരുന്നു.
ലോകകപ്പില്‍ ഇന്ത്യക്കായി റണ്‍വേട്ട നടത്തിയ ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫി സെമിയില്‍ മുംബൈക്കായി കളിക്കാന്‍ തയാറായിട്ടുമുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരിക്കല്‍ പോലും കളിക്കാന്‍ തയാറാവാത്ത ഐപിഎല്ലില്‍ മാത്രം എല്ലാ കളിയും കളിക്കുന്ന ഹാര്‍ദ്ദിക്ക് ഗ്രേഡ് കരാര്‍ അര്‍ഹിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. അതേസമയം, ഹാര്‍ദ്ദിക്കിനെ മുംബൈ നായകനാക്കിയതില്‍ ദേഷ്യമുള്ള മുംബൈ ഫാന്‍സാണ് ഈ വാദം ഉയര്‍ത്തുന്നതെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ വാദം.
