സ്വന്തം ഗ്രൗണ്ടില്‍ സ്റ്റംപിംഗ് ചാന്‍സ് കൈവിട്ട ഭരതിനെ ആരാധകര്‍ വെറുതെവിട്ടില്ല.ബാറ്റിംഗിലും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഭരതിന് ആകെ അറിയാവുന്നത് വിക്കറ്റ് കീപ്പിംഗാണെന്നും അതിലും നിരാശയാണല്ലോ ആരാധകര്‍ പ്രതികരിച്ചു.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം 396 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി തകര്‍പ്പന്‍ തുടക്കമാണിട്ടത്. എന്നാലല്‍ 11-ാം ഓവറില്‍ കുല്‍ദീപ് യാദവ് ബെന്‍ ഡക്കറ്റിനെ രജത് പാടിദാറിന്‍റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

വണ്‍ ഡൗണായി ഇംഗ്ലണ്ടിനായി ക്രീസിലെത്തിയത് കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായിരുന്ന ഒലി പോപ്പായിരുന്നു. കുല്‍ദീപിന്‍റെ ആദ്യ പന്ത് മുന്നോട്ടാഞ്ഞ് പ്രതിരോധിച്ച പോപ്പിന് പക്ഷെ പിഴച്ചു. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന്‍റെ കൈയില്‍ പന്ത് എത്തുമ്പോള്‍ മുന്നോട്ടാഞ്ഞ് പ്രതിരോധിച്ച പോപ്പിന്‍റെ കാല്‍ ബാറ്റിംഗ് ക്രീസിന് പുറത്തായിരുന്നു. എന്നാല്‍ പന്ത് കൈയിലൊതുക്കാനാവാതിരുന്ന ഭരതിന്‍റെ കൈകളില്‍ നിന്ന് പന്ത് വഴുതി പോയി. ഇതോടെ ആദ്യ പന്തില്‍ തന്നെ പോപ്പിനെ വീഴ്ത്താന്‍ ലഭിച്ച സുവര്‍ണാവസരം ഇന്ത്യക്ക് നഷ്ടമാകുകയും ചെയ്തു. ഡക്കറ്റിന് പിന്നാലെ ഒരു വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കില്‍ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാവുമായിരുന്നു. എന്നാല്‍ ഭരത് അവസരം കളഞ്ഞുകുളിച്ചു.

വെറുതേപോയ ആന്‍ഡേഴ്സണെ ഒന്ന് 'ചൊറിഞ്ഞു', ഒടുവില്‍ പണി കിട്ടിയത് അശ്വിന് തന്നെ

സ്വന്തം ഗ്രൗണ്ടില്‍ സ്റ്റംപിംഗ് ചാന്‍സ് കൈവിട്ട ഭരതിനെ ആരാധകര്‍ വെറുതെവിട്ടില്ല.ബാറ്റിംഗിലും തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ഭരതിന് ആകെ അറിയാവുന്നത് വിക്കറ്റ് കീപ്പിംഗാണെന്നും അതിലും നിരാശയാണല്ലോ ആരാധകര്‍ പ്രതികരിച്ചു. സഞ്ജു സാംസണൊക്കെ ഇതിനെക്കാള്‍ എത്രയോ ഭേദമാണെന്നും രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ സഞ്ജു ഫിഫ്റ്റി അടിച്ചത് സെലക്ടര്‍മാര്‍ കാണുന്നില്ലെ എന്നും ആരാധകര്‍ ചോദിക്കുന്നു.

Scroll to load tweet…

ഇന്ത്യയുടെ 396 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിനായി സാക്ക് ക്രോളി തകര്‍ത്തടിച്ചു. 78 പന്തില്‍ 76 റണ്‍സെടുത്ത ക്രോളിയെ അക്സര്‍ പട്ടേലിന്‍റെ പന്തില്‍ ശ്രേയസ് അയ്യര്‍ പറന്നു പിടിച്ചു പുറത്താക്കിയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ ജോ റൂട്ടിനെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച ബുമ്ര ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കുകയും ചെയ്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 134-3 എന്ന നിലയിലാണ്. 21 റണ്‍സോടെ പോപ്പും 10 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയും ക്രീസില്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക