നിതിന്‍ മേനോന്‍റെ തീരുമാനം ഉടന്‍ റിവ്യു ചെയ്ത ജഡേജ ഔട്ടാകാതെ രക്ഷപ്പെട്ടു. വിരാട് കോലിക്കെതിരായ എല്‍ബിഡബ്ല്യു മാത്രമാണ് ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം നിതിന്‍ മേനോന്‍ എടുത്ത ശരിയായ തീരുമാനം.

ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മലയാളി അമ്പയര്‍ നിതി മേനോന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രണ്ട് തവണയാണ് നിതിന്‍ മേനോന്‍റെ തെറ്റായ തീരുമാനം കാരണം രക്ഷപ്പെട്ടത്. അതും മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍. എന്നാല്‍ മാത്യു കുനെമാനിന്‍റെ പന്തില്‍ രോഹിത് പുറത്തായശേഷം രവീന്ദ്ര ജഡേജക്കെതിരെ നിതിന്‍ മേനോന്‍ തെറ്റായി എല്‍ബിഡബ്ല്യ വിധിച്ചു. ജഡേജയുടെ ബാറ്റില്‍ കൊണ്ട പന്തിലായിരുന്നു നിതിന്‍ മേനോന്‍ ജഡേജയെ ഔട്ട് വിധിച്ചത്.

എന്നാല്‍ നിതിന്‍ മേനോന്‍റെ തീരുമാനം ഉടന്‍ റിവ്യു ചെയ്ത ജഡേജ ഔട്ടാകാതെ രക്ഷപ്പെട്ടു. വിരാട് കോലിക്കെതിരായ എല്‍ബിഡബ്ല്യു മാത്രമാണ് ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം നിതിന്‍ മേനോന്‍ എടുത്ത ശരിയായ തീരുമാനം. ടോഡ് മര്‍ഫിയുടെ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.രോഹിത് ശര്‍മയുടെ ബാറ്റില്‍ എഡ്ജ് ചെയ്തിട്ടും ഔട്ട് വിളിക്കാതിരുന്ന നിതിന്‍ മേനോന്‍ പക്ഷപാതരമായാണ് തീരുമാനമെടുക്കുന്നത് എന്നാണ് ആരാധകരുടെ ആക്ഷേപം.

ഇങ്ങനെയൊരു പിച്ച് ലോകത്തെവിടെയും കാണില്ലെന്ന് ഹെയ്ഡന്‍, വായടപ്പിക്കുന്ന മറുപടിയുമായി രവി ശാസ്ത്രി

Scroll to load tweet…

കോലിക്കെതിരെ എല്ലായ്പ്പോഴും ശരിയായ തീരുമാനമെടുക്കുന്ന നിതിന്‍ മേനോന്‍ രോഹിത് ശര്‍മയെ എപ്പോഴും സംരക്ഷിക്കുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.രോഹിത് അടക്കമുള്ള മറ്റ് ബാറ്റര്‍മാര്‍ക്കെതിരെ വിരല്‍ പൊക്കാന്‍ മടിക്കുന്ന നിതിന്‍ മേനോന്‍ കോലിക്കെതിരെ ആണെങ്കില്‍ എളുപ്പം വിരലുയര്‍ത്തുമെന്നും ആരാധകര്‍ പറയുന്നു. ഐസിസി എലൈറ്റ് പാനലില്‍ ഇന്ത്യയില്‍ നിന്നുളള ഏക അമ്പയറായ നിതിന്‍ മേനോന്‍റെ അമ്പയറിംഗിനെതിരായ ആരാധക പ്രതികരണങ്ങളിലൂടെ.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…