ഇന്‍ഡോര്‍ പിച്ചിലെ ശരാശരി ടേണ്‍ നോക്കു.4.8 ഡിഗ്രിയാണ് ആദ്യ ദിവസം ആദ്യ സെഷനിലെ ടേണ്‍. മൂന്നാം ദിനമൊക്കെ കിട്ടേണ്ട ടേണാണ് ആദ്യദിനം ആദ്യ സെഷനില്‍ ഇന്‍ഡോറില്‍ കാണുന്നത്. നിങ്ങള്‍ ബാറ്റര്‍മാര്‍ക്കും ഒരു അവസരം കൊടുക്കു രവി ശാസ്ത്രി.

ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയാവുന്ന ഇന്‍ഡോറിലെ സ്പിന്‍ പിച്ചിനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡന്‍. ടെസ്റ്റ് മത്സരത്തിന്‍റെ ആദ്യ ദിനം ആറാം ഓവറില്‍ സ്പിന്നര്‍മാര്‍ പന്തെറിയാനെത്തുന്നതുപോലെ ഒരു പിച്ച് ലോകത്തെവിടെയും ഉണ്ടാവില്ലെന്ന് ഹെയ്ഡന്‍ ലൈവ് കമന്‍ററിക്കിടെ പറഞ്ഞു.

ആദ്യ രണ്ട് ടെസ്റ്റ് ജയിച്ച് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പായതോടെ മൂന്നാം ടെസ്റ്റിനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ആകെയൊരു ശാന്തതയുണ്ട്. എന്നാല്‍ ഇന്‍ഡോര്‍ പിച്ചിലെ ശരാശരി ടേണ്‍ നോക്കു.4.8 ഡിഗ്രിയാണ് ആദ്യ ദിവസം ആദ്യ സെഷനിലെ ടേണ്‍. മൂന്നാം ദിനമൊക്കെ കിട്ടേണ്ട ടേണാണ് ആദ്യദിനം ആദ്യ സെഷനില്‍ ഇന്‍ഡോറില്‍ കാണുന്നത്. നിങ്ങള്‍ ബാറ്റര്‍മാര്‍ക്കും ഒരു അവസരം കൊടുക്കു രവി ശാസ്ത്രി. എന്നിട്ട് കളിക്കാരുടെ പ്രകടനം നോക്കി അവരെ വിലയിരുത്തു. ടെസ്റ്റിന്‍റെ ആദ്യ രണ്ട് ദിനം ബാറ്റര്‍മാര്‍ക്കുള്ളതാണ്. ഇതാണ് എനിക്ക് ഇത്തരം പിച്ചുകളോടുള്ള പ്രധാന എതിര്‍പ്പ് എന്നായിരുന്നു ഹെയ്ഡന്‍റെ കമന്‍റ്.

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അശ്വിന്‍ ഒന്നാമത്! രവീന്ദ്ര ജഡേജയ്ക്കും നേട്ടം

ഈ സമയം രവി ശാസ്ത്രിയായിരുന്നു സഹ കമന്‍റേറ്ററായി കമന്‍ററി ബോക്സില്‍. എന്നാല്‍ ഹെയ്ഡന്‍റെ വിമര്‍ശനം കേട്ട രവി ശാസ്ത്രി ഒറ്റവാക്കില്‍ മറുപടി ഒതുക്കി.'ഹോം കണ്ടീഷന്‍സ്' എന്ന് മാത്രമായിരുന്നു രവി ശാസ്ത്രിയുടെ മറുപടി.സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ഓസ്ട്രേലിയയും അവിടുത്തെ സാഹചര്യങ്ങള്‍ ഉപയോഗിക്കുന്നതുപോലെ എന്നായിരുന്നു രവി ശാസ്ത്രി ഉദ്ദേശിച്ചത്.

ഇന്‍ഡോര്‍ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 109 റണ്‍സിനാണ് ഓള്‍ ഔട്ടായത്. ഓസീസ് സ്പിന്നര്‍മാരായ മാത്യു കുനെമാനും നേഥന്‍ ലിയോണും ടോഡ് മര്‍ഫിയും ചേര്‍ന്നായിരുന്നു ഇന്ത്യയെ എറിഞ്ഞിട്ടത്. കുനെമാന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ലിയോണ്‍ മൂന്നും മര്‍ഫി ഒരു വിക്കറ്റുമെടുത്തു. കാമറൂണ്‍ ഗ്രീനും മിച്ചല്‍ സ്റ്റാര്‍ക്കും ഓസ്ട്രേലിയക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തപ്പോള്‍ ഇന്ത്യക്കായി അശ്വിനും ജഡേജയുമാണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്.