ആഭിമന്യു ഈശ്വരനെയും റുതുരാജ് ഗെയ്ക്‌വാദിനെയും പോലുള്ള യുവതാരങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടെന്നും കുറച്ചെങ്കിലും അഭിമാനം ബാക്കിയുണ്ടെങ്കില്‍ ഇനിയെങ്കിലും വിരമിക്കൂവെന്നും ആരാധകര്‍ എക്സില്‍ കുറിച്ചു

പൂനെ:ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തിയ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ഇങ്ങനെ കളിക്കാനാണെങ്കില്‍ ഇരുവരും വിരമിക്കുന്നതാണ് നല്ലതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കുറിച്ചു.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ രോഹിത് രണ്ടാം ഇന്നിംഗ്സില്‍ എട്ട് റണ്‍സെടുത്ത് മടങ്ങി. കോലിയാകട്ടെ ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്‍സെടുത്ത് സാന്‍റനറുടെ ഫുള്‍ടോസില്‍ ബൗള്‍ഡായി പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 17 റണ്‍സെടുത്ത് സാന്‍റനറുടെ പന്തില്‍ ബൗള്‍ഡായി. ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന റിഷഭ് പന്ത് കോലിയുമായുള്ള ഓട്ടത്തിനിടെ റണ്ണൗട്ടാവുകയും ചെയ്തു.

ഇംഗ്ലണ്ടിനെ സ്പിൻചുഴിയിൽ വീഴ്ത്തി പാകിസ്ഥാൻ, മൂന്നാം ടെസ്റ്റിൽ 9 വിക്കറ്റ് ജയം; 2021നുശേഷം നാട്ടിൽ പരമ്പര

ആഭിമന്യു ഈശ്വരനെയും റുതുരാജ് ഗെയ്ക്‌വാദിനെയും പോലുള്ള യുവതാരങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടെന്നും കുറച്ചെങ്കിലും അഭിമാനം ബാക്കിയുണ്ടെങ്കില്‍ ഇനിയെങ്കിലും വിരമിക്കൂവെന്നും ആരാധകര്‍ എക്സില്‍ കുറിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ പരമ്പരക്ക് ശേഷം രോഹിത്തിന്‍റെ പ്രകടനങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടി. 5, 0, 39, 16*, 24, 39, 14, 13, 131, 19, 2, 55, 103, 6, 5, 23, 8, 2, 52, 0 എന്നിങ്ങനെയാണ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത്തിന്‍റെ പ്രകടനം. കഴഞ്ഞ 20 ഇന്നിംഗ്സില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും മാത്രമാണ് രോഹിത്തിന് നേടാനായത്.

Scroll to load tweet…

രോഹിത് നല്ല കളിക്കാരനാണെന്നും പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടത് എപ്പോള്‍ വിരമിക്കണമെന്നതിനെക്കുറിച്ച് നല്ല ഉപദേശമാണന്നും ആരാധകര്‍ പറയുന്നു. വിരാട് കോലിയാകട്ടെ അവസാന 11 ഇന്നിംഗ്സില്‍ 38, 12, 46, 17, 6, 29, 47, 0, 70, 1, 17 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. കഴിഞ്ഞ 11 ഇന്നിംഗ്സില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് കോലിയുടെ പേരിലുള്ളത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക