Asianet News MalayalamAsianet News Malayalam

അവസാന ഓവര്‍ ത്രില്ലറിലും അവാര്‍ഡ് സിനിമയിലെ നായകനെപ്പോലെ ഗംഭീര്‍, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

അവസാന രണ്ട് പന്തൊക്കെ ആയിട്ടും ഗംഭീര്‍ മൈക്ക് കൈയിലെടുക്കുന്നതേയില്ല. മാത്രമല്ല, വളരെ അസ്വസ്ഥനായി താല്‍പര്യമില്ലാതെ കളി കാണുന്ന രീതിയിലാണ് ഗംഭീറിന്‍റെ ഇരിപ്പ്. ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മുഹമ്മദ് നവാസ് വൈ‍ഡ് എറിയുമ്പോഴും ഗംഭീര്‍ ഇവരെന്താണ് ഇത് കാണിക്കുന്നതെന്ന രീതിയില്‍ ബംഗാറിനെ നോക്കുന്നുണ്ട്.

Fans surprised after seeing Gautam Gambhirs reaction at commentary panel in India vs pakistan Match
Author
First Published Oct 25, 2022, 10:33 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ അവസാന പന്തില്‍ വിരാട് കോലിയുടെ ഐതിഹാസിക ഇന്നിംഗ്സിന്‍റെ കരുത്തില്‍ ഇന്ത്യ അവിശ്വസനീയ ജയം പിടിച്ചെടുത്തപ്പോഴും കമന്‍ററി ബോക്സില്‍ തണുപ്പന്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താര ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഹിന്ദി കമന്‍ററി പാനലിലിരുന്ന ഗംഭീര്‍ ഇന്ത്യയുടെ ജയത്തിലും ഒട്ടും ആവേശം കാട്ടാതത്തിനെതിരെ ആരാധര്‍ രൂക്ഷമായി വിമര്‍ശിച്ചു.

സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ട വീഡിയോയില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളാട ആകാശ് ചോപ്രയും സഞ്ജയ് ബംഗാറും ഗൗതം ഗംഭീറുമാണ് അവസാന ഓവറിലെ കമന്‍ററി പറയാനായി കമന്‍ററി പാനലില്‍ ഇരിക്കുന്നത്. അവസാന ഓവറില്‍ കൂടുതലും കമന്‍ററി പറയുന്നത് ആകാശ് ചോപ്രയാണ്. ഇടക്ക് സഞ്ജയ് ബംഗാറും കമന്‍ററി പറയുന്നു.

എന്നാല്‍ അവസാന രണ്ട് പന്തൊക്കെ ആയിട്ടും ഗംഭീര്‍ മൈക്ക് കൈയിലെടുക്കുന്നതേയില്ല. മാത്രമല്ല, വളരെ അസ്വസ്ഥനായി താല്‍പര്യമില്ലാതെ കളി കാണുന്ന രീതിയിലാണ് ഗംഭീറിന്‍റെ ഇരിപ്പ്. ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മുഹമ്മദ് നവാസ് വൈ‍ഡ് എറിയുമ്പോഴും ഗംഭീര്‍ ഇവരെന്താണ് ഇത് കാണിക്കുന്നതെന്ന രീതിയില്‍ ബംഗാറിനെ നോക്കുന്നുണ്ട്.

നെതര്‍ലന്‍ഡ്സിനെതിരെ ഹാര്‍ദ്ദിക്കിന് പകരം ഹൂഡയെ കളിപ്പിക്കണമെന്ന് ഗവാസ്കര്‍

പിന്നീട് അവസാന പന്തില്‍ അശ്വിന്‍ വിജയറണ്‍സ് നേടിയശേഷവും ഗംഭീറിന്‍റെ മുഖത്ത് പ്രത്യേകിച്ച് പ്രതികരണങ്ങളൊന്നുമില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. 73കാരനായ സുനില്‍ ഗവാസ്കര്‍ പോലും ഇന്ത്യന്‍ ജയത്തിനുശേഷം തുള്ളിച്ചാടുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ ഗംഭീറിന് ഈ വിജയത്തില്‍ ഒരുതരിപോലും ആവേശമില്ലാതിരുന്നതാണ് ആാധകരെ നിരാശരാക്കിയത്.

ഞായറാഴ്ച മെല്‍ബണില്‍ പാക്കിസ്ഥാനെതിരെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ അവസാന പന്തിലാണ് ടീം ഇന്ത്യ നാല് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സിന്‍റെ കരുത്തില്‍ 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി  ഇന്ത്യ നേടി.

Latest Videos
Follow Us:
Download App:
  • android
  • ios