ഷമിയുടെ മൂന്നാം വിക്കറ്റായിരുന്നു ഇത്. നേരത്തെ ഡേവിഡ് വാര്‍ണറേയും (15) ഷമി പുറത്താക്കിയിരുന്നു. ഓസീസിന് നഷ്ടമായ അഞ്ച് വിക്കറ്റുകള്‍ ഷമിയും അശ്വിനും പങ്കിടുകയായിരുന്നു.
ദില്ലി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ തകര്‍ച്ച ഒഴിവാക്കാനുള്ള ശ്രമം നടത്തുകയാണ് ഓസ്‌ട്രേലിയ. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 168 എന്ന നിലയിലാണ് ഓസീസ്. അലക്‌സ് ക്യാരി (0), പീറ്റര്‍ ഹാന്‍ഡ്‌കോംമ്പ് (28) എന്നിവരാണ് ക്രീസില്‍. ആദ്യ സെഷനില്‍ മൂന്നിന് 94 എന്ന നിലയിലായിരുന്നു ഓസീസ്. രണ്ടാം സെഷന്റെ തുടക്കത്തില്‍ ട്രാവിഡ് ഹെഡിന്റെ (12) വിക്കറ്റ് ഓസീസിന് നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. പിന്നാലെ ഉസ്മാന്‍ ഖവാജയെ (81) രവീന്ദ്ര ജഡേജ മടക്കിയയച്ചു.
ഷമിയുടെ രണ്ടാം വിക്കറ്റായിരുന്നു ഹെഡ്ഡിന്‍റേത്. നേരത്തെ ഡേവിഡ് വാര്‍ണറേയും (15) ഷമി പുറത്താക്കിയിരുന്നു. ഓസീസിന് നഷ്ടമായ അഞ്ച് വിക്കറ്റുകള്‍ ഷമിയും അശ്വിനും ജഡേജയും പങ്കിടുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് (0), മര്‍നസ് ലബുഷെയ്ന്‍ (18) എന്നിവരെ അശ്വിന്‍ പുറത്താക്കിയിരുന്നു. ഖവാജയെ ജഡേജയും. പൊതുവരെ സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഷമി രണ്ട് വിക്കറ്റെടുത്തതോടെ ഓസീസിന്റെ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു. ഇനിയും പിച്ചിനെ കുറ്റം പറയരുതെന്നാണ് ഇന്ത്യന്‍ ടീം ആരാധകര്‍ ഓസീസിനോട് പറയുന്നത്. ഇത്തരം ട്രാക്കുകളില്‍ കളിക്കാന്‍ അറിയാത്തതാണ് പ്രധാന പ്രശ്‌നമെന്ന വിമര്‍ശനവും ഉന്നയിക്കുന്നു.
അതേസമയം ട്രോവിസ് ഹെഡിനെതിരെ ട്രോളുകളും വരുന്നുണ്ട്. അശ്വിനെതിരെ സിക്‌സടിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയ ഹെഡ് സ്പിന്‍ കളിക്കാന്‍ പേടിച്ച് പേസര്‍ക്ക് വിക്കറ്റ് നല്‍കിയെന്നായിരുന്നു പ്രധാന പരിഹാസം. ആദ്യ ടെസ്റ്റില്‍ മോശം ഫോമില്‍ കളിച്ച മാറ്റ് റെന്‍ഷ്വൊക്ക് പകരമാണ് ഹെഡ് ടീമിലെത്തിയത്. എന്നാല്‍ താരം നിരാശപ്പെടുത്തി. സ്പിന്നിനെതിരെ താരം പരാജയമാണെന്ന വാദം നിലനില്‍ക്കുമ്പോഴാണ് ഹെഡ് മടങ്ങുന്നത്. വീഡിയോ കാണാം...
ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങുന്നത്. ലബുഷെയ്‌നെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്മിത്താവട്ടെ അശ്വന്റെ പന്തില്‍ ഭരതിന് ക്യാച്ച് നല്‍കി. പിന്നാലെ ഷമി ഹെഡിനെ പുറത്താക്കി. ഒടുവില്‍ ഖവാജയെ രാഹുലിന്റെ കയ്യിലെത്തിക്കാനും ഷമിക്കായി.
തന്ത്രങ്ങളുടെ രാജാവ്! ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമനും രണ്ടാമനും അശ്വിന്‍റെ കീശയില്‍- വീഡിയോ
