ഐസിസിയാണ് ട്വിറ്ററിലൂടെ ക്രിക്കറ്റ് ആരാധകരുടെ അഭിപ്രായം തേടിയത്.
ചെന്നൈ: വെറ്ററന്‍ ഇന്ത്യന്‍ താരം എം എസ് ധോണി 'ടി20 ലോകകപ്പ് 2020' കളിക്കുമോ. ആരാധകരില്‍ ആകാംക്ഷ നിറഞ്ഞുനില്‍ക്കുന്ന ഈ ചോദ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് ഐസിസി. ധോണിയുടെ വെടിക്കെട്ട് ടി20 ലോകകപ്പില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആരാധകരോട് ഐസിസി ട്വിറ്ററിലൂടെ ആരാഞ്ഞു.
ടി20 ലോകകപ്പില്‍ ധോണി കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും അഭിപ്രായം. എന്നാല്‍ ലോകകപ്പ് ആരംഭിക്കുമ്പോള്‍ 39 വയസാകും ധോണിക്ക്.
ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് ധോണി. ഐപിഎല്ലില്‍ മിന്നും ഫോമിലാണ് എം എസ് ഡി. 10 മത്സരങ്ങളില്‍ നിന്ന് 314 റണ്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ നേടിയിട്ടുണ്ട്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
