ദില്ലി: രൂക്ഷമായ പ്രളയത്തില്‍ വലയുന്ന അസമിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് പ്രാര്‍ത്ഥന മാത്രം പോരെന്ന് ഓര്‍മിപ്പിച്ച് ആരാധകര്‍. അസമിലെ പ്രളയം കണ്ട് തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും പ്രളയബാധിതര്‍ക്കായി  താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും വ്യക്തമാക്കി കോലി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇതിനു താഴെ പ്രാര്‍ഥന മാത്രം പോരെന്നം അവര്‍ക്കായി സംഭാവന നല്‍കി മറ്റ് താരങ്ങള്‍ക്കും മാതൃകയാകണമെന്നും ആരാധകര്‍ കോലിയെ ഓര്‍മിപ്പിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാറിനെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും ആരാധകര്‍ കോലിയെ ഓര്‍മിപ്പിച്ചു.

അസമിലെ പ്രളയബാധിതര്‍ക്കായി അക്ഷയ് കുമാര്‍ രണ്ട് കോടി രൂപയും അത്‌ലറ്റ് ഹിമ ദാസ് ഒരുമാസത്തെ വരുമാനത്തിന്റെ പകുതിയും സംഭാവനയായി നല്‍കിയിരുന്നു.