കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് ഷോ തന്നെയാണ് ചിന്നസ്വാമിയില്‍ കണ്ടത്. കിടിലൻ സിക്സിലൂടെയാണ് താരം സെഞ്ചുറിയിലേക്ക് എത്തിയത്. ലോകകപ്പില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറിയാണ് രാഹുല്‍ കുറിച്ചത്.

ബംഗളൂരു: ദീപാവലി വെടിക്കെട്ട് പിറന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ ആണ് പടുത്തുയര്‍ത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (128 നോട്ടൗട്ട്), കെ എല്‍ രാഹുല്‍ (102) എന്നിവരുടെ സെഞ്ചുറി കരുത്താണ് ഇന്ത്യയിലെ മിന്നുന്ന സ്കോറില്‍ എത്തിച്ചത്. നായകൻ രോഹിത് ശര്‍മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു.

കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് ഷോ തന്നെയാണ് ചിന്നസ്വാമിയില്‍ കണ്ടത്. കിടിലൻ സിക്സിലൂടെയാണ് താരം സെഞ്ചുറിയിലേക്ക് എത്തിയത്. ലോകകപ്പില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറിയാണ് രാഹുല്‍ കുറിച്ചത്. 62 പന്തിലാണ് താരം സെഞ്ചുറിയിലേക്ക് എത്തിയത്. അതേസമയം, ഓപ്പണമാര്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഗില്‍ - രോഹിത് സഖ്യം 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12-ാം ഓവറില്‍ ഗില്‍ മടങ്ങിയതോടെയാണ് ഈ കൂട്ടുക്കെട്ട് അവസാനിച്ചത്.

Scroll to load tweet…

32 പന്തുകള്‍ നേരിട്ട ഗില്‍ നാല് സിക്‌സും മൂന്ന് ഫോറും നേടി. മൂന്നാമനായി ക്രീസിലെത്തിയ കോലിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇതിനിടെ രോഹിത്തിനെ ബാസ് ഡീ ലീഡെ മടക്കി. അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് ക്യാ്പ്റ്റന്‍ മടങ്ങിയത്. 54 പന്തുകള്‍ നേരിട്ട താരം രണ്ട് ul സിക്‌സും എട്ട് ബൗണ്ടറികളും നേടി. അവസാന ഓവറിലാണ് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 64 പന്തുകള്‍ മാത്രം നേരിട്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ 102 റണ്‍സാണ് അടിച്ച് കൂട്ടിയത്. 94 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് അഞ്ച് സിക്‌സും പത്ത് ഫോറും സഹിതം 128 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

ആമുഖമെഴുതി മഹാനടൻ; കേരളത്തിന്‍റെ കുതിപ്പ് വിവരിച്ച് മുഹമ്മദ് റിയാസിന്‍റെ പുസ്തകം, ഷാര്‍ജയിൽ മലയാളിത്തിളക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്