കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയും പത്താന് മറുപടിയുമായെത്തിയിരുന്നു. പത്താന്‍ കുറച്ചിട്ടതിന്റെ ബാക്കി അദ്ദേഹം പൂരിപ്പിക്കുകയായിരുന്നു.

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താന്റെ (Irfan Pathan) ട്വീറ്റിനോട് രൂക്ഷമായി പ്രതികരിച്ച് മേജര്‍ രവി. കഴിഞ്ഞ ദിവസം പത്താന്റെ ട്വീറ്റ് വിവാദമായിരുന്നു. 'എന്റെ രാജ്യം, എന്റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്.. പക്ഷേ...' എന്നാണ് പത്താന്‍ കുറിച്ചിട്ട്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ജഹാംഗിര്‍പുരിയില്‍ (Jahangirpuri) ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പത്താന്‍ ഇത്തരത്തില്‍ അപൂര്‍ണമായ ട്വീറ്റിട്ടതെന്നുള്ള വാദമുണ്ട്.

Scroll to load tweet…

ഇതിനെതിരാണ് സംവിധായകനും അഭിനേതാവും മുന്‍ സൈനികനുമൊക്കെയായ മേജര്‍ രവി പ്രതികരിച്ചത്. താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് മേജര്‍ രവി കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകന്‍ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്റെ രാജ്യം. നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയില്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്.'' മേജര്‍ രവി കുറിച്ചിട്ടു. 

Scroll to load tweet…

കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയും പത്താന് മറുപടിയുമായെത്തിയിരുന്നു. പത്താന്‍ കുറച്ചിട്ടതിന്റെ ബാക്കി അദ്ദേഹം പൂരിപ്പിക്കുകയായിരുന്നു. അതിങ്ങനെ... ''എന്റെ രാജ്യം, എന്റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്. രാജ്യത്തെ ചിലയാളുകള്‍ക്ക് ഭരണഘടനയാണ് പിന്തുടരേണ്ട ആദ്യ പുസ്തകം എന്ന് ബോധ്യമാവുന്നത് മുതല്‍.'' മിശ്ര കുറിച്ചിട്ടു.

Scroll to load tweet…

പിന്നാലെ മറ്റൊരു ട്വീറ്റുമായി പത്താനുമെത്തി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പുതിയ ട്വീറ്റ്. കുറിപ്പില്‍ പറയുന്നതിങ്ങനെ... ''ഞാനെപ്പോഴും ഇത് പിന്തുടര്‍ന്നു പോരുന്നുണ്ട്. നമ്മുടെ രാജ്യത്തുള്ള ഓരോ പൗരനും നിര്‍ബന്ധമായും ഭരണഘടന പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. ആമുഖം വീണ്ടും വീണ്ടും വായിച്ചുകൊണ്ടേയിരിക്കുക.'' പത്താന്‍ കുറിച്ചിട്ടു.

Scroll to load tweet…