ടി20 പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലറും ഫെലുക്വായോയും കൊവിഡ് ബാധിതര്‍ ആയിരുന്നെങ്കിലും മത്സരങ്ങള്‍ മാറ്റിവച്ചിരുന്നില്ല. 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഭാവി ഇന്നറിയാം. ഇരുടീമിലെയും കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ഇന്നലെ നടക്കേണ്ട ആദ്യ ഏകദിനം മാറ്റിവച്ചിരുന്നു.

ഇംഗ്ലണ്ട് ടീം മത്സരവേദിയായ ന്യൂലന്‍ഡ്‌സില്‍ എത്തിയ ശേഷമാണ് അറിയിപ്പ് വന്നത്. പരിശോധനാ ഫലം ആശ്വാസകരമെങ്കില്‍, നാളെ ആദ്യ ഏകദിനവും, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി മറ്റ് രണ്ട് മത്സരങ്ങളും നടത്താനാണ് ആലോചന.

ടി20 പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലറും ഫെലുക്വായോയും കൊവിഡ് ബാധിതര്‍ ആയിരുന്നെങ്കിലും മത്സരങ്ങള്‍ മാറ്റിവച്ചിരുന്നില്ല. അതേസമയം കളിക്കാര്‍ക്കായി ഒരുക്കിയ ബയോ സെക്യൂര്‍ ബബിള്‍ അപര്യാപ്തമെന്ന ആക്ഷേപം ഉണ്ട്. ടി20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു.