Asianet News MalayalamAsianet News Malayalam

സച്ചിന്‍ ശേഷം കെ എല്‍ രാഹുല്‍! മൊഹാലിയില്‍ ഇന്ത്യക്ക് ശാപമോക്ഷം; ഓസീസിനെതിരായ ഏകദിന വിജയത്തില്‍ കാര്യമുണ്ട്

മൊഹാലിയില്‍ നിന്ന് ഇന്ത്യക്ക് ശാപമോക്ഷവും ലഭിച്ചു. 1996ന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ആദ്യ മായിട്ടാണ് ഈ വേദിയില്‍ ഇന്ത്യ ജയിക്കുന്നത്. 1996ല്‍ ടൈറ്റന്‍സ് കപ്പില്‍ സച്ചിന് കീഴിലുള്ള ഇന്ത്യയാണ് അവസാനമാണ് മൊഹാലിയില്‍ ജയിച്ചത്.

first win after 1996 against australia and mohali curse has been broken saa
Author
First Published Sep 23, 2023, 12:48 PM IST

മൊഹാലി: പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ ജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്കായി. മൊഹാലിയില്‍ അഞ്ച് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതും രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെ തന്നെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 50 ഓവറില്‍ 276ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (74), റുതുരാജ് ഗെയ്കവാദ് (71), കെ എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഇതോടെ മൊഹാലിയില്‍ നിന്ന് ഇന്ത്യക്ക് ശാപമോക്ഷവും ലഭിച്ചു. 1996ന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ആദ്യ മായിട്ടാണ് ഈ വേദിയില്‍ ഇന്ത്യ ജയിക്കുന്നത്. 1996ല്‍ ടൈറ്റന്‍സ് കപ്പില്‍ സച്ചിന് കീഴിലുള്ള ഇന്ത്യയാണ് അവസാനമാണ് മൊഹാലിയില്‍ ജയിച്ചത്. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് റണ്‍സിന്റെ ജയമായിരുന്നു ഇന്ത്യക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് നേടിയത്. മുഹമ്മദ് അസറുദ്ദീന്‍ (94), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (62), രാഹുല്‍ ദ്രാവിഡ് (56) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 49.1 ഓവറില്‍ 284ന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യയുടെ ജയത്തോടെ മൂന്ന് മത്സരങ്ങുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ജയത്തോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു. നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തുന്ന ഒന്നാം റാങ്കിലാണ് ടീം ഇന്ത്യ. നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് രണ്ടാം മത്സരം.

രോഹിത് ശര്‍മ്മയ്ക്ക് ശേഷം കെ എല്‍ രാഹുല്‍ ഏകദിന ക്യാപ്റ്റന്‍? നിര്‍ണായക സൂചന

Follow Us:
Download App:
  • android
  • ios