കൊവിഡ് പശ്ചാത്തലത്തില്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുതെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തുപോയത്.

മെല്‍ബണ്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തുപോയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഐസൊലേഷനില്‍ കഴിയും. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, നവ്ദീപ് സൈനി, ഋഷഭ് പന്ത് എന്നിവരാണ് ഐസൊലേഷനില്‍ കഴിയുക. ഇക്കാലയളവില്‍ താരങ്ങള്‍ പ്രത്യേകം പരിശീലനം ചെയ്യാനുള്ള സൗകര്യവും ഒരുക്കും. കഴിഞ്ഞ ദിവസം ഈ താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മെല്‍ബണിലെ ഹോട്ടലില്‍ പോയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ഹോട്ടലിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ആരാധകന്‍ പങ്കുവെച്ച വീഡിയായാണ് താരങ്ങളെ കുടുക്കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുതെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തുപോയത്. താരങ്ങള്‍ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന വീഡിയോയാണ് ആരാധകനായ നവല്‍ദീപ് സിങ് പുറത്തുവിട്ടത്. ഇന്ത്യന്‍ താരങ്ങളുടെ ബില്‍ തുക താനാണ് അടച്ചതെന്നും ആരാധകന്‍ ട്വിറ്ററിലൂടെ അവകാശപ്പെടുന്നു. ബില്‍ കൊടുത്തെന്ന് അറിഞ്ഞപ്പോള്‍ പന്തും രോഹിത്തും അടുത്തേക്ക് വന്നതായും പന്ത് തന്നെ കെട്ടിപ്പിടിച്ചതായും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു. 

ടീം ഹോട്ടലിന് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ കളിക്കാര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ഔട്ട് ഡോര്‍ റെസ്റ്റോറന്റുകളില്‍ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ താരങ്ങള്‍ ഇന്‍ഡോര്‍ ഹോട്ടലിലാണെന്നാണ് മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പിന്നാലെയാണ് താരങ്ങളോട് ഐസൊലേഷനില്‍ പോവാന്‍ ബിസിസിഐ നിര്‍ദേശിച്ചത്.