രസകരമായ സംഭവം എന്തെന്നുവച്ചാല്‍ ഇംഗ്ലണ്ട് ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് തന്നെ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സായി എന്നുള്ളതാണ്. അതെങ്ങനെ സംഭവിച്ചുവെന്നുള്ളതാണ് ക്രിക്കറ്റ് ആരാധകരുടെ ചോദ്യം.
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 445 റണ്‍സിന് പുറത്തായിരുുന്നു. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് 400 കടത്തിയത്. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാന്‍ (62), ദ്രുവ് ജുറല്‍ (46), ആര്‍ അശ്വിന്‍ (37), ജസ്പ്രിത് ബുമ്ര (26) നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് നാല് വിക്കറ്റ് വീഴ്ത്തി. റെഹാന്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.
പിന്നാലെ ഇംഗ്ലണ്ട് ബാറ്റിംഗിന്. രസകരമായ സംഭവം എന്തെന്നുവച്ചാല്‍ ഇംഗ്ലണ്ട് ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് തന്നെ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സായി എന്നുള്ളതാണ്. അതെങ്ങനെ സംഭവിച്ചുവെന്നുള്ളതാണ് ക്രിക്കറ്റ് ആരാധകരുടെ ചോദ്യം. അതിനുള്ള മറുപടിയും സോഷ്യല്‍ മീഡിയയില്‍ തന്നെയുണ്ട്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കാരണമാണ് ഇംഗ്ലണ്ടിന് അഞ്ച് റണ്‍ ലഭിച്ചത്. അശ്വിന്‍ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെ പിച്ചിലൂടെ ഓടിയതാണ് വിനയായത്. അതിന് പെനാല്‍റ്റി ആയിട്ടാണ് ഇംഗ്ലണ്ടിന് അഞ്ച് റണ്‍ നല്‍കിയതത്. ഇംഗ്ലണ്ടിന് ആദ്യ റണ്‍ ലഭിച്ചപ്പോള്‍ തന്നെ പെനാല്‍റ്റി റണ്‍ സ്‌കോറിനോട് ചേര്‍ക്കപ്പെട്ടു.
തകര്‍പ്പന്‍ സെഞ്ചുറിയിലും വലിയ ആഘോഷമാക്കാതെ രവീന്ദ്ര ജഡേജ! കാരണം കണ്ടെത്തി ക്രിക്കറ്റ് ലോകം -വീഡിയോ
അഞ്ചിന് 326 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റ് നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍ മാത്രമാണ് കുല്‍ദീപ് കൂട്ടിചേര്‍ത്തത്. ജഡേജയും തുടക്കത്തില്‍ മടങ്ങി. വ്യക്തിഗത സ്‌കോറിനോട് രണ്ട് മാത്രമാണ് ജഡേജയ്ക്ക് കൂട്ടിചേര്‍ക്കാനായത്. റൂട്ടിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങുന്നത്. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്.
തുടര്‍ന്ന് ക്രീസിലൊന്നിച്ച ജുറല്‍ - അശ്വിന്‍ കൂട്ടുകെട്ട് നിര്‍ണായകമായി. 77 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ജുറല്‍ അരങ്ങേറ്റക്കാരന്റെ ബുദ്ധിമുട്ടൊന്നും കാണിക്കാതെ ബാറ്റ് വീശി. എന്നാല്‍ അശ്വിനെ ആന്‍ഡേഴ്‌സണിന്റെ കൈകളിലെത്തിച്ച് റെഹാന്‍ ബ്രേക്ക് ത്രൂ നല്‍കി. ജൂറലിനേയും റെഹാന്‍ തന്നെ വീഴ്ത്തി. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതാണ് ജുറലിന്റെ ഇന്നിംഗ്‌സ്. വാലറ്റത്ത് ബുമ്രയും ഉത്തരവാദിത്തം കാണിച്ചു. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് ബുമ്രയുടെ ഇന്നിംഗ്‌സ്. വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

