സെഞ്ചുറി നേടിയെങ്കിലും വലിയ ആഘോഷത്തിനൊത്തും താരം മുതിര്‍ന്നില്ല. വാള് വീശിയുള്ള സാധാരണ ആഘോഷം മാത്രമാണ് ജഡേജ നടത്തിയത്.

രാജ്‌കോട്ട്: ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയാണ് രവീന്ദ്ര ജഡേജ രാജ്‌കോട്ടില്‍ പൂര്‍ത്തിയാക്കിയത്. 110 റണ്‍സുമായി ഇപ്പോഴും പുറത്താവാതെ നില്‍ക്കുന്നുണ്ട് താരം. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. തന്റെ ഹോം ഗ്രൗണ്ടായ രാജ്‌കോട്ടില്‍ മികച്ച റെക്കാര്‍ഡാണ് ജഡേജയ്ക്ക്. ഇന്നത്തേത് ഉള്‍പ്പെടെ 17 ഇന്നിംഗ്‌സുകളാണ് ജഡേജ രാജ്‌കോട്ടില് കളിച്ചത്. 142.18 ശരാശരിയില്‍ 1564 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ നാല് അര്‍ധ സെഞ്ചുറിയും ആറ് സെഞ്ചുറിയും ഉള്‍പ്പെടും. രഞ്ജി മത്സരത്തില്‍ നേടിയ 331 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

ഇന്ന് സെഞ്ചുറി നേടിയെങ്കിലും വലിയ ആഘോഷത്തിനൊത്തും താരം മുതിര്‍ന്നില്ല. വാള് വീശിയുള്ള സാധാരണ ആഘോഷം മാത്രമാണ് ജഡേജ നടത്തിയത്. മാത്രമല്ല, ജഡേജയുടെ മുഖത്ത് ചിരിപോലും ഉണ്ടായിരുന്നില്ല. അതിന്റെ കാരണം കണ്ടെത്തിയിരിക്കുകാണ് ക്രിക്കറ്റ് ആരാധകര്‍. ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കുന്നതിന് മുമ്പുള്ള പന്തിലാണ് സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടാകുന്നത്. അതിന്റെ കാരണക്കാരന്‍ ജഡേജയാണെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ജഡേജ 99 റണ്‍സില്‍ നില്‍ക്കെ സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു. ഓടാനുള്ള ശ്രമം നടത്തുകയും മാര്‍ക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സര്‍ഫറാസ് ക്രീസ് വിടുകയും ചെയ്തു. വുഡിന് പിഴച്ചതുമില്ല. നിരാശനായി സര്‍ഫറാസിന് മടങ്ങേണ്ടി വന്നു. ആ തെറ്റ് മനസിലാക്കയത് കൊണ്ടാണ് ജഡേജ സെഞ്ചുറി ആഘോഷിക്കാതിരുന്നതെന്ന് ആരാധകര്‍ പറയുന്നു.

സ്വാര്‍ത്ഥന്‍ ജഡേജ! സര്‍ഫറാസിനെ ബലിയാടാക്കിയെന്ന് വിമര്‍ശനം; സെഞ്ചുറിക്ക് പിന്നാലെ ജഡ്ഡുവിന് പരിഹാസം

ജഡേജയുടെ സ്വാര്‍ത്ഥതയാണ് സര്‍ഫറാസിന്റെ സെഞ്ചുറി നഷ്ടമാക്കിയതെന്ന് ഒരുപക്ഷം. ജഡേജയ്ക്ക് 84 റണ്‍സുള്ളപ്പോഴാണ് സര്‍ഫറാസ് ക്രീസിലെത്തുന്നത്. ജഡ്ഡു 99 റണ്‍സെടുത്തിരിക്കെ താരം റണ്ണൗട്ടാവുകയും ചെയ്തു. ഇരുവരും 77 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതില്‍ 62 റണ്‍സും സര്‍ഫറാസിന്റെ സംഭാവന. അത്രയും സമയം ക്രീസില്‍ നിന്നിട്ടും ജഡേജ സെഞ്ചുറി നേടിയില്ല. സെഞ്ചുറിക്ക് വേണ്ടിയുള്ള ശ്രമത്തിനിടെ ഇങ്ങനെയൊരു ദുരന്തവും സംഭവിച്ചു.