മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്.
അഗര്‍ത്തല: 23 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ ത്രിപുരയെ 198 റണ്‍സിന് പുറത്താക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് നേടിയ ഏദന്‍ ആപ്പിള്‍ ടോമിന്റെ പ്രകടനമാണ് ആദ്യ ദിവസം കേരളത്തിന് മുന്‍തൂക്കം സമ്മാനിച്ചത്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത കേരളത്തിന് ബൌളര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.
ഓപ്പണര്‍ ദീപ്‌ജോയ് ദേബിനെ ഏദന്‍ ആപ്പിള്‍ ടോമും മൂന്നാമനായെത്തിയ സപ്തജിത് ദാസിനെ അഖിനും പുറത്താക്കിയതോടെ രണ്ട് വിക്കറ്റിന് 17 റണ്‍സെന്ന നിലയിലായിരുന്നു ത്രിപുര. ഹൃതുരാജ് ഘോഷും ആനന്ദ് ഭൌമിക്കും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് അവരെ കരകയറ്റിയത്. ഹൃതുരാജ് 29ഉം ആനന്ദ് 25ഉം റണ്‍സെടുത്തു. ഏദന്‍ ആപ്പിള്‍ ടോമും അഖിനും ചേര്‍ന്ന് മധ്യനിരയെ തകര്‍ത്തെറിഞ്ഞതോടെ മല്‌സരത്തില്‍ കേരളം പിടിമുറുക്കി. വെറും 39 റണ്‍സെടുക്കുന്നതിനിടെയാണ് ത്രിപുരയുടെ ഏഴ് വിക്കറ്റുകള്‍ വീണത്.
വെങ്കടേഷും പടിധാറും വിട്ടുകൊടുത്തില്ല! മധ്യപ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം
എന്നാല്‍ അവസാന വിക്കറ്റില്‍ ഇന്ദ്രജിത് ദേബ്‌നാഥും സൌരവ് കറും ചേര്‍ന്ന് നേടി 99 റണ്‍സ് ത്രിപുരയ്ക്ക് തുണയായി. 66 റണ്‍സെടുത്ത് ഇന്ദ്രജിത് റണ്ണൌട്ടായതോടെ 198 റണ്‍സിന് ത്രിപുരയുടെ ഇന്നിങ്‌സിന് അവസാനമായി. സൌരവ് കര്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം അഞ്ചും അഖിന്‍ മൂന്നും അഹ്മദ് ഇമ്രാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അഞ്ച് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒമര്‍ അബൂബക്കര്‍ പൂജ്യത്തിനും ക്യാപ്റ്റന്‍ അഭിഷേക് നായര്‍ അഞ്ച് റണ്‍സിനും പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ഇരുവരും 23 റണ്‍സോടെ ക്രീസിലുണ്ട്.

