മാക്‌സ്‌വെല്ലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കുറ്റം തെളിയുന്നത് വരെ താരം നിരപരാധിയാണെന്നാണ് ക്ലാര്‍ക്ക് പറയുന്നത്.

സിഡ്‌നി: നിശാപാര്‍ട്ടിക്കിടെ മദ്യപിച്ച് ബോധരഹിതനായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. താരത്തെ ചോദ്യം ചെയ്യുമെന്നും കുറ്റം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയുണ്ടായി. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ ഉള്‍പ്പെട്ട സിക്‌സ് ആന്റ് ഔട്ട് ബാന്‍ഡിന്റെ സംഗീതപരിപാടിയില്‍ പങ്കെടുക്കാനാണ് മാക്സ്വെല്ലും സുഹൃത്തുക്കളും പോയത്. തുടര്‍ന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനം തുടരുന്നതിനിടെയാണ് മാക്സ്വെല്‍ ബോധരഹിതനായി നിലത്ത് വീണത്. എത്ര വിളിച്ചിട്ടും താരം എഴുന്നേറ്റതുമില്ല. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാലിപ്പോള്‍ മാക്‌സ്‌വെല്ലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കുറ്റം തെളിയുന്നത് വരെ താരം നിരപരാധിയാണെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. മുന്‍ നായകന്റെ വാക്കുകള്‍... ''മാക്‌സ്വെലിന് സംശയത്തിന്റെ ആനുകൂല്യം നല്‍കണം. അവിടെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല. നിശാപാര്‍ട്ടി നടന്നിടത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചാലേ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാനാകൂ. അതുകൊണ്ടുതന്നെ കുറ്റം തെളിയുന്നതുവരെ മാക്‌സ്‌വെല്‍ നിരപരാധിയാണ്.'' ക്ലാര്‍ക്ക് വ്യക്തമാക്കി.

ഇതിനിടെ മാക്‌സിയെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓസ്ട്രേലിയന്‍ കോച്ച് മക്ഡൊണാള്‍ഡുമായി സംസാരിച്ചതിന് ശേഷമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. മാക്‌സിയുമായി സംസാരിച്ച അദ്ദേഹം പറയുകയും ചെയ്തു. മക്ഡൊണാള്‍ഡിന്റെ വാക്കുകള്‍... ''ഞാന്‍ ഗ്ലെനുമായി സംസാരിച്ചിരുന്നു. കളത്തിന് പുറത്തുള്ള സ്വഭാവം നിയന്ത്രിക്കാന്‍ അവനോട് പറഞ്ഞിരുന്നു. മാക്സിയത് ഉള്‍ക്കൊള്ളുമെന്നാണ് എന്റെ പ്രതീക്ഷ. അവന്‍ അടുത്ത മൂന്നോ നാലോ വര്‍ഷം ഓസ്‌ട്രേലിയയ്ക്കായി ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 2027-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ അവനുണ്ടാകുമോ എന്ന് ആര്‍ക്കറിയാം. പക്ഷേ, ഞങ്ങളുടെ വൈറ്റ്-ബോള്‍ ഫോര്‍മാറ്റിലെ പ്രധാന കളിക്കാരനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടിപ്പിക്കും.'' കോച്ച് പറഞ്ഞു. 

അനിശ്ചിതത്വത്തിന് അവസാനം! ഇംഗ്ലണ്ട് താരം ഷൊയ്ബ് ബഷീറിന് ഇന്ത്യന്‍ വിസ; യുവതാരം ടീമിനൊപ്പം ചേരും