ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം പരിശോധിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന്റെ പേര് മുന്നില്‍ തന്നെയുണ്ട്. പന്തും രാഹുലും ഇഷാനും പിറകിലെന്ന് പറയാം.

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ ഐപിഎല്‍ പ്രകടനം ഏറെ നിര്‍ണായകമാണ്. ബാറ്റര്‍മാരും ബൗളര്‍മാരും ആരൊക്കെയെന്ന് ഏറെക്കുറെ തീരുമായിട്ടുണ്ടാവും. എന്നാല്‍ ആരായിരിക്കും വിക്കറ്റ് കീപ്പറെന്നുള്ള കാര്യത്തില്‍ ആശയക്കുഴപ്പങ്ങളുണ്ട്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ... എന്നിങ്ങനെ ഒരു നീണ്ട പട്ടികതന്നെ സെലക്റ്റര്‍മാര്‍ക്ക് മുന്നിലുണ്ട്.

ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം പരിശോധിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന്റെ പേര് മുന്നില്‍ തന്നെയുണ്ട്. പന്തും രാഹുലും ഇഷാനും പിറകിലെന്ന് പറയാം. മത്സരം വരിക സഞ്ജുവും രാഹുലും പന്തും തമ്മിലാണ്. സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ കളിച്ച ആദ്യ നാല് മത്സരങ്ങളിലും മിന്നുന്ന പ്രകടനത്തിലൂടെ എല്ലാവരെയും അമ്പരപ്പിച്ചു. 2008-ലെ ചാമ്പ്യന്‍മാര്‍ ഈ സീസണില്‍ ഇതുവരെ തോല്‍വി നേരിട്ടിട്ടില്ല, നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

ജയ്‌സ്വാള്‍ പുറത്തേക്ക്? അതോ സഞ്ജു വിശ്വാസമര്‍പ്പിക്കുമോ? ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്റെ സാധ്യത ഇലവന്‍

വരുന്ന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാവാണമെന്ന് വ്യക്തമാക്കിയിരിക്കുയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രോഡ് ഹോഗ്. സഞ്ജുവിന്റെ പേരാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു കീപ്പറാവണമെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ രണ്ട് വര്‍ഷമായി അവന്‍ സ്ഥിരത പുലര്‍ത്തുന്നു. ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള ആളുകളെയാണ് ടീമിന് വേണ്ടത്. രാജസ്ഥാനെ മനോഹരമായി നയിക്കാന്‍ സഞ്ജുവിന് കഴിയുന്നു. ഇന്ത്യന്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടി20 ഫോര്‍മാറ്റില്‍ പിന്തുണയ്ക്കുകയാണ് വേണ്ടത്. സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പറുടെ റോളിന് സഞ്ജുവാണ് യോഗ്യന്‍.'' അദ്ദേഹം വ്യക്തമാക്കി.

റിഷഭിനെ കുറിച്ചും ഹോഗ് സംസാരിച്ചു. ''പന്ത് കുറച്ച് കൂടി സ്ഥിരത കാണിക്കേണ്ടതുണ്ട്. സഞ്ജുവിന് വിവിധ പൊസിഷനുകളില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ മൂന്നാം നമ്പറില്‍, കീപ്പര്‍-ബാറ്ററായി അദ്ദേഹം ഏറ്റവും മികച്ച സാധ്യതയാണ്. സഞ്ജുവിന്റെ പേര് രാഹുലിനും പന്തിനും മുമ്പെ വരേണ്ടതാണ്.'' ഹോഗ് പറഞ്ഞു. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂണ്‍ 2നാണ് ആരംഭിക്കുന്നത്.