Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്ക് കൊവിഡ്

ബംഗ്ലാദേശിനായി 36 ടെസ്റ്റുകളിലും 220 ഏകദിനങ്ങളിലും 54 ടി20 മത്സരങ്ങളിലും കളിച്ച മൊര്‍ത്താസ രാജ്യത്തെ ഏറ്റവും ജനപ്രിയനായ ക്രിക്കറ്റ് താരമാണ്. അടുത്തിടെയാണ് മൊര്‍ത്താസ ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Former Bangladesh Captian Mashrafe Mortaza tests positive for COVID-19
Author
Dhaka, First Published Jun 20, 2020, 5:34 PM IST

ധാക്ക: ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്ക് കൊവിഡ് 10 സ്ഥിരീകരിച്ചു. മൊര്‍ത്താസയുടെ സഹോദരന്‍ മൊര്‍സാലിന്‍ മൊര്‍ത്താസയാണ് മഷ്റഫിക്ക് കൊവിഡ‍് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. രണ്ട് ദിവസമായി പനിയുണ്ടായിരുന്ന മൊര്‍ത്താസയെ വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലാണ് മൊര്‍ത്താസയിപ്പോഴെന്നും സഹോദരന്‍ വ്യക്തമാക്കി.പാക്കിസ്ഥാന്‍ ഓപ്പണര്‍ ഷാഹിദ് അഫ്രീദിക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് മഷ്റഫി മൊര്‍ത്താസ.

Former Bangladesh Captian Mashrafe Mortaza tests positive for COVID-19
മുന്‍ ബംഗ്ലാദേശ് ഓപ്പണറും ബംഗ്ലാദേശ് താരം തമീം ഇക്‌ബാലിന്റെ മൂത്ത സഹോദരനുമായ നഫീസ് ഇക്ബാലിനും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 10 ദിവസം മുമ്പാണ് നഫീസിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. പനിയും ശരീരവേദനയും ഉണ്ടായിരുന്നതായും മൂന്നാം ദിവസം തന്നെ ഇത് കുറഞ്ഞിരുന്നതായും നഫീസ് പറഞ്ഞു. എന്നാല്‍ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ തനിക്ക് മറ്റ് ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും നഫീസ് പറ‌ഞ്ഞു. ബംഗ്ലാദേശിനായി 11 ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് നഫീസ്.

ബംഗ്ലാദേശിലെ കൊവിഡ് ബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ താരമാണ് മഷ്റഫി മൊര്‍ത്താസ. തന്റെ ജന്‍മനാടായ ലൊഹാഗ്രയിലെ നരാലിയിലുള്ള കൊവിഡ് ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങള്‍ക്ക് മൊര്‍ത്താസ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിരുന്നു.

ബംഗ്ലാദേശിനായി 36 ടെസ്റ്റുകളിലും 220 ഏകദിനങ്ങളിലും 54 ടി20 മത്സരങ്ങളിലും കളിച്ച 36കാരനായ മൊര്‍ത്താസ രാജ്യത്തെ ഏറ്റവും ജനപ്രിയനായ ക്രിക്കറ്റ് താരമാണ്. അടുത്തിടെയാണ് മൊര്‍ത്താസ ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം കൂടിയാണ് മൊര്‍ത്താസയിപ്പോള്‍.

ബംഗ്ലാദേശില്‍ ഒരു ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 1388 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Follow Us:
Download App:
  • android
  • ios