Asianet News MalayalamAsianet News Malayalam

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ വിവാദ നായകന്‍ തിരിച്ചെത്തുന്നു..? വെറ്ററന്‍ താരത്തിന് സാധ്യത തെളിയുന്നു

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ മൊത്തത്തില്‍ പ്രശ്‌നമാണ്. ഏകദിന ലോകകപ്പിന് ശേഷം പരിശീലകനെ മാറ്റി. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന നിശ്ചിത ഓവര്‍ പരമ്പരയില്‍ സമ്മിശ്ര ഫലമാണുണ്ടായത്.

former controversial captain may back ot pak team
Author
Karachi, First Published Oct 16, 2019, 7:18 PM IST

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ മൊത്തത്തില്‍ പ്രശ്‌നമാണ്. ഏകദിന ലോകകപ്പിന് ശേഷം പരിശീലകനെ മാറ്റി. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന നിശ്ചിത ഓവര്‍ പരമ്പരയില്‍ സമ്മിശ്ര ഫലമാണുണ്ടായത്. ഏകദിന പരമ്പര പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ ടി20 പരമ്പര ശ്രീലങ്ക തൂത്തുവാരി. ഇതോടെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇനിയിപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനമാണ് പാകിസ്ഥാന് മുന്നിലുള്ളത്.

ലങ്കയ്‌ക്കെതിരെ ടി20 പരമ്പര പരാജയപ്പെട്ടതോടെ ടീമില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പുതിയ പരിശീലകനും സെലക്റ്ററുമായ മിസ്ബ ഉള്‍ ഹഖ് മാറ്റങ്ങളെ കുറിച്ചുള്ള സൂചനയും നല്‍കി കഴിഞ്ഞു. പാക് ടീമില്‍ അതിശയകരമായ ഒരു മാറ്റം ഉണ്ടായേക്കും. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശിക്ഷയനുഭവിച്ച സല്‍മാന്‍ ബട്ട് പാക് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പാക് ടീമില്‍ മുന്‍ താരത്തെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. 

നിലവിലെ പാക് താരങ്ങളില്‍ മിസ്്ബയ്ക്ക് അത്ര തൃപ്തിയില്ല. സീനിയര്‍ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മുന്‍ നായകന്മാരായ ഷുഹൈബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരെ ടി20യില്‍ ഉമര്‍ അക്മലിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും താരം നിരാശപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios