ഇന്ത്യയുടെ ലോകകപ്പ് ടീമീനെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. നാലാം പേസറെ ഉള്‍പ്പെടുത്താതും മധ്യനിരയില്‍ അമ്പാട്ടി റായുഡു ഋഷഭ്  പന്ത് എന്നിവരുടെ അഭാവവും ചര്‍ച്ചയാവുന്നുണ്ട്.

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമീനെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. നാലാം പേസറെ ഉള്‍പ്പെടുത്താതും മധ്യനിരയില്‍ അമ്പാട്ടി റായുഡു ഋഷഭ് പന്ത് എന്നിവരുടെ അഭാവവും ചര്‍ച്ചയാവുന്നുണ്ട്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ ആശ്ചര്യപ്പെടുത്തിയതും ഋഷഭ് പന്തിനെ ഒഴിവാക്കിയതിനെ വിവേകശൂന്യം എന്നാണ് വോണ്‍ പറഞ്ഞത്.

വോണിന്റെ ട്വീറ്റ് ഇങ്ങനെ... ''ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഋഷഭ് പന്തില്ല. വിവേകശൂന്യമായ സെലക്ഷനായിപ്പോയി...'' ട്വീറ്റ് വായിക്കാം...

Scroll to load tweet…

നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകരില്‍നിന്നും വിമര്‍ശനമുയരുന്നുണ്ട്. നേരത്തെ നാലാം നമ്പര്‍ സ്ഥാനത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട താരമായിരുന്നു പന്ത്. രണ്ടാം വിക്കറ്റ് കീപ്പറായി ഉപയോഗിക്കാമെന്നതും നിലവിലെ ഫോമും കാരണം വിദഗ്ധര്‍ പന്തിന് അനുകൂല ഘടകങ്ങളായിരുന്നു.

എന്നാല്‍, അവസാനം ദിനേശ് കാര്‍ത്തിക്കിന്റെ പരിചയ സമ്പന്നത ഉപയോഗിക്കാനായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം.