ലണ്ടന്‍: പല ക്രിക്കറ്റ് താരങ്ങളും എക്കാലത്തേയും മികച്ച ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നുണ്ട്. മുന്‍ ഇംഗ്ലണ്ട് താരം നിക്ക് കോംപ്ടണും ഒരു ടീമിനെ തിരിഞ്ഞെടുത്തു. ഒരു ഇന്ത്യന്‍ താരം മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടതെന്നുള്ളതാണ് പ്രത്യേകത. ആ താരം മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തികാണ്. കോംപ്ടണ്‍ കളിച്ചുകൊണ്ടിരുന്ന സീസണിലെ താരങ്ങളേയും ഉള്‍പ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തത്. 

അലിസ്റ്റര്‍ കുക്കും ഫില്‍ ഹ്യൂസുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ഹാഷിം അംല കളിക്കും.കെവിന്‍പീറ്റേഴ്‌സണ്‍, അയര്‍ലന്‍ഡിന്റെ എഡ്മണ്ട് ജോയിസ്, ബെന്‍ സ്റ്റോക്ക്‌സ്, ജോണി ബെയര്‍‌സ്റ്റോ എന്നിവര്‍ യഥാക്രമം നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റേന്തും. 

വെര്‍ണോണ്‍ ഫിലാന്‍ഡര്‍ (ദക്ഷിണാഫ്രിക്ക), മിച്ചല്‍ സ്റ്റാര്‍ക്ക്, ഇംഗ്ലണ്ടിന്റെ സ്റ്റുവാര്‍ട്ട് ബ്രോഡ് എന്നിവരാണ് കോംപ്ടണ്‍ തിരഞ്ഞെടുത്ത ടീമിലെ പേസ് ബൗളര്‍മാര്‍. സ്പിന്നറായി കാര്‍ത്തികും. ഇന്ത്യക്ക് വേണ്ട് എട്ട് ടെസ്റ്റും 37 ഏകദിനവും മാത്രമാണ് കാര്‍ത്തിക് കളിച്ചത്.