Asianet News MalayalamAsianet News Malayalam

ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ധോണിക്ക്; അവാര്‍ഡിന് ആധാരമായ സംഭവത്തിന്റെ വീഡിയോ കാണാം

അന്താരഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.

Former India captain MS Dhoni won ICC Spririt of Cricket Award
Author
Dubai, First Published Dec 28, 2020, 3:24 PM IST

ദുബായ്: ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക്. 2011 ഇംഗ്ലണ്ട് പര്യടനത്തില്‍ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇയാന്‍ ബെല്‍ റണ്ണൗട്ടായിട്ടും ധോണി തിരിച്ചുവിളിച്ചിരുന്നു. ഈ സംഭവമാണ് ധോണിയെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ക്രിക്കറ്റ് ആരാധകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ധോണി അവാര്‍ഡ് സ്വന്തമാക്കുന്നത്.

നോട്ടിംഗ്ഹാം ടെസ്റ്റിന്റെ മൂന്നാം ദിനം ചായയ്ക്ക് പിരുയുന്നതിന്റെ തൊട്ടുമുമ്പുള്ള പന്തിലാണ് സംഭവം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഓയിന്‍ മോര്‍ഗന്‍ തട്ടിയിട്ട പന്ത് ബൗണ്ടറി ലൈനിലേക്ക്. ലൈനില്‍ പ്രവീണ്‍ കുമാര്‍ പന്ത് തട്ടിയിട്ടു. എന്നാല്‍ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടെന്നുള്ള ചിന്തയില്‍ ബെല്ലും മോര്‍ഗനും പവലിനയിലേക്ക്. എന്നാല്‍ പ്രവീണ്‍ കുമാറില്‍ നിന്ന് പന്ത് സ്വീകരിച്ച ധോണി, അഭിനവ് മുകുന്ദിന് കൈമാറി. അദ്ദേഹം ബെയ്ല്‍സ് ഇളക്കി. 

ടീം  ഇന്ത്യ അപ്പീല്‍ ചെയ്യുകയും ചെയതു. വീഡിയോയില്‍ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടില്ലെന്ന് വ്യക്തമായിരുന്നു. ബെല്‍ 137ന് പുറത്ത്. ഇത്തരമൊര പുറത്താവലില്‍ ബെല്‍ തൃപ്തനല്ലെന്ന് വ്യക്തമായിരുന്നു. അദ്ദേഹം ഇക്കാര്യം ചായയ്ക്ക് പിരിയുമ്പോഴുള്ള ഇടവേളയില്‍ പറയുകയും ചെയ്തു. ബെല്ലിന് തിരികെ വരണമെങ്കില്‍ ഒരേയൊരു വഴി മാത്രമൊള്ളൂ. ഇന്ത്യന്‍ ക്യാപ്റ്റനായ ധോണി അപ്പീല്‍ പിന്‍വലിക്കണം. ധോണി അതുചെയ്തു. ബെല്‍ അടുത്ത സെഷനില്‍ വീണ്ടും ക്രീസിലേക്ക്. വീഡിയോ കാണാം.

അന്താരഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios