മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകനാണ്. സഞ്ജുവിനെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നതാണെന്നുവരെ സോഷ്യല്‍ മീഡിയ പറഞ്ഞു.

മുംബൈ: ഐപിഎല്‍ (IPL 2022) പതിനഞ്ചാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സഞ്ജു സാംസണ്‍ (Sanju Samson) പലപ്പോഴായി വിമര്‍ശിക്കപ്പെട്ടിരുന്നു. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നായകന്‍കൂടിയായ സഞ്ജു നിര്‍ണായക സ്വാധീനമായി. എന്നാല്‍ അര്‍ഹിക്കുന്ന പരിഗണനയോ അംഗീകാരമോ താരതത്തിന് ലഭിച്ചില്ല. എന്തിന് പറയുന്നു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പോലും താരം തഴയപ്പെട്ടു. 

മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകനാണ്. സഞ്ജുവിനെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നതാണെന്നുവരെ സോഷ്യല്‍ മീഡിയ പറഞ്ഞു. ഇപ്പോഴും അദ്ദേഹം സഞ്ജുവിനെ വിടുന്നില്ല. എന്നാലിപ്പോള്‍ സഞ്ജുവിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇതിഹാസം. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറിച്ചാണ് ഗവാസ്‌കര്‍ സംസാരിക്കുന്നത്.

സൗഹൃദപ്പോരില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഇന്ത്യന്‍ താരങ്ങള്‍ ഏത് ടീമില്‍ പന്ത് തട്ടും, വ്യക്തമാക്കി വുകമോനവിച്ച്

ഇക്കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. ''സഞ്ജു ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നതാണ് കനത്ത തിരിച്ചടിയാവുന്നത്. മോശം പന്തുകള്‍ വരും, ആ അവസരത്തിന് കാത്തുനില്‍ക്കാന്‍ സഞ്ജു തയ്യാറാവണം. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ പ്രധാന പോരായ്മ. ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാനാകും. അങ്ങനെയെങ്കില്‍ ടീമിലെ സ്ഥാനം ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.'' ഗവാസ്‌കര്‍ പറഞ്ഞു. 

ഈ മാസം 26ന് അയര്‍ലന്‍ഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ സഞ്ജുവും ഇടംനേടിയിട്ടുണ്ട്. വെള്ളിയാഴ്ച ടീം അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. ഇതിനിടെയാണ് സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ സുനില്‍ ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് തുടങ്ങി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ നിരയുള്ളപ്പോള്‍ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. 

ക്രിക്കറ്റില്‍ ഇന്ത്യ പറയുന്നതേ നടക്കൂവെന്ന് അഫ്രീദി

അയര്‍ലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളാണ് ഈ മാസം ഇന്ത്യ കളിക്കുന്നത്. ഇന്ത്യക്കായി ഒരു ഏകദിനവും 13 ടി20 മത്സരങ്ങളും സഞ്ജു കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 458 റണ്‍സ് നേടിയിരുന്നു.